Sections

ഇൻസ്ട്രക്ടർ, എസ്റ്റേറ്റ് വർക്കർ, അക്രഡിറ്റഡ് എഞ്ചിനീയർ /അക്രഡിറ്റഡ് ഓവർസിയർ, കെയർ ടേക്കർ, ഹെൽപ്പർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Sep 15, 2025
Reported By Admin
Recruitment opportunities for various posts such as Instructor, Estate Worker, Accredited Engineer/A

അഭിമുഖം

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ( ഒരു ഒഴിവ്) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗങ്ങളിലേക്ക് (രണ്ട് ഒഴിവ്) ദിവസ വേതനാ ടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് - ഒന്ന് തസ്തികയിൽ ഒഴിവുണ്ട്. വിശദാംശങ്ങൾക്കു വെബ്സൈറ്റ് www.rit.ac.in സന്ദർശിക്കുക. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബർ 16 ന് രാവിലെ 10.30 ന് അതാത് വിഭാഗങ്ങളിൽ എത്തണം. ഫോൺ: 0481-2506153, 0481-2507763, വെബ്സൈറ്റ് www.rit.ac.in

എസ്റ്റേറ്റ് വർക്കർ ഒഴിവ്

കൊടുമൺ, ചന്ദനപ്പളളി പ്ലാന്റേഷൻ കോർപ്പറേഷനിൽ എസ്റ്റേറ്റ് വർക്കറുടെ 145 ഒഴിവുണ്ട്. ദിവസവേതനം 571 രൂപ. യോഗ്യത - ഏഴാം ക്ലാസ് വിജയം. (ബിരുദം ഉണ്ടായിരിക്കാൻ പാടില്ല) റബർ ബോർഡിൽ നിന്നോ പ്ലാന്റേഷൻ കോർപ്പറേഷനിൽ നിന്നോ ലഭിച്ച റബർ ടാപ്പിംഗ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്. അടൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പരിധിയിലുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അടൂർ ടൗൺ പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സെപ്റ്റംബർ 22നകം ഹാജരാകണം. ഫോൺ : 04734 224810.

കരാർ നിയമനം

പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതിയുടെ നിർവഹണത്തിനായി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയർ /അക്രഡിറ്റഡ് ഓവർസിയറെ പത്തനംതിട്ട ഓഫീസിൽ നിയമിക്കുന്നു. അക്രഡിറ്റഡ് എഞ്ചിനീയറുടെ യോഗ്യത ബി ടെക് (സിവിൽ എഞ്ചിനീയറിംഗ്). പ്രവൃത്തി പരിചയം അഭികാമ്യം. അക്രഡിറ്റഡ് ഓവർസിയറുടെ യോഗ്യത ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്). പ്രവൃത്തി പരിചയം അഭികാമ്യം. സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പും സ്ഥിര മേൽവിലാസവും ഫോൺ നമ്പറും ഇ-മെയിലും സഹിതം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആറുമാസത്തിനകം എടുത്ത പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും പതിക്കണം. എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, കാപ്പിൽ ആർക്കേഡ് ബിൽഡിംഗ്, സ്റ്റേഡിയം ജംഗ്ഷൻ, പത്തനംതിട്ട, 689645 വിലാസത്തിൽ രജിസ്റ്റേർഡായി അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ 23 വൈകിട്ട് അഞ്ചുവരെ. ഫോൺ :9497135467.

കെയർ ടേക്കർ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മാടായി ഗവ. ഐ ടി ഐ ബോയ്സ് ഹോസ്റ്റലിൽ കരാറടിസ്ഥാനത്തിൽ കെയർ ടേക്കറെ നിയമിക്കുന്നു. പ്ലസ് ടു/ പ്രീ ഡിഗ്രി / തത്തുല്യ യോഗ്യതയോടൊപ്പം സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തി പരിചയമുള്ള, നല്ല ശാരീരിക ക്ഷമതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 - 55 വയസ്. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം സെപ്റ്റംബർ 18 ന് രാവിലെ 10.30 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ബി ബ്ലോക്ക് കെട്ടിടത്തിൽ ആറാം നിലയിൽ പ്രവർത്തിക്കുന്ന ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2877300, 0495 2371451.

അപേക്ഷ ക്ഷണിച്ചു

എറണാകുളം: ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (പ്രിന്റിംഗ്) തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ പ്രിന്റിംഗ് ടെക്നോളജി ഉള്ളവർക്കും, കെ.ജി.ടി.ഇ./എം.ജി.ടി.ഇ. (മെഷീൻ വർക്ക് - ലോവർ) അല്ലെങ്കിൽ വി.എച്ച്.എസ്.ഇ. പ്രിന്റിംഗ് ടെക്നോളജി യോഗ്യത ഉള്ളവർക്കും എൻ.സി.വി.ടി. സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാണ് അപേക്ഷിക്കാൻ സാധിക്കുക. കുറഞ്ഞത് രണ്ട് വർഷത്തെ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീൻ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 22 നകം യോഗ്യത / പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 2025 ജനുവരി ഒന്നിന് 18 നും 41 നും ഇടയിൽ ആയിരിക്കണം. ഫോൺ: 0484-2422458.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.