Sections

ഫിസിയോതെറാപ്പിസ്റ്റ്, നഴ്‌സിങ് ഓഫീസർ, ഇ.സി.ജി ടെക്‌നീഷ്യൻ, ഗസ്റ്റ് അധ്യാപക തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Dec 29, 2025
Reported By Admin
Recruitment opportunities for various posts including Physiotherapist, Nursing Officer, ECG Technici

ഫിസിയോതെറാപ്പിസ്റ്റ്, നഴ്സിങ് ഓഫീസർ നിയമനം

തിരൂർ ജില്ലാ അശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ്, നഴ്സിങ് ഓഫീസർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഫീസിയോതെറാപ്പിയിൽ ബിരുദമുള്ളവർക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കും പ്ലസ്ടു, ജനറൽ നഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ്, കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവ ഉള്ളവർക്ക് നഴ്സിങ് ഓഫീസർ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് ഡിസംബർ 30ന് രാവിലെ 11നും നഴ്സിങ് ഓഫീസർ തസ്തികയിലേയ്ക്ക് ഉച്ചയ്ക്ക് 12നുമാണ് അഭിമുഖം.

ഇ.സി.ജി ടെക്നീഷ്യൻ താൽകാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ജനറൽ മെഡിസിൻ വിഭാഗത്തിലേക്ക് ഇ.സി.ജി ടെക്നിഷ്യൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി , ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി , അല്ലെങ്കിൽ പ്രവൃത്തിപരിചയത്തോടുകൂടിയ വി.എച്ച്.എസ്.ഇ എന്നിവയാണ് നിശ്ചിത യോഗ്യതകൾ. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജനുവരി 3 ന് രാവിലെ 10:30 ക്ക് മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം ഹാളിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.

അഭിമുഖം നടത്തും

തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ ബയോകെമിസ്ട്രി വിഭാഗത്തിലേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജനുവരി 6 ന് രാവിലെ 11 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ മാത്രം യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, ആയതിന്റെ പകർപ്പ്, മേഖലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ സഹിതം അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.