- Trending Now:
കൊച്ചി: വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) രജിസ്ട്രേഷനും അക്കൗണ്ട് തുറക്കലും ഇലക്ട്രോണിക് ഒപ്പുകൾ വഴി നടത്തുന്നതിനുള്ള സൗകര്യം ആരംഭിച്ച ഇന്ത്യയിലെ ആദ്യ കസ്റ്റോഡിയനായി കൊട്ടക് മഹീന്ദ്ര ബാങ്ക് മാറി. ഡിജിറ്റൽ ഒപ്പുകൾ ഉപയോഗിച്ച് ബാങ്ക് ഇതിനകം രണ്ട് എഫ്.പി.ഐ ലൈസൻസുകൾ അനുവദിച്ചതായി അറിയിച്ചു.
സെബിയുടെ ഡിജിറ്റൽ പരിവർത്തന പദ്ധതിയോട് പൊരുത്തപ്പെടുന്നതാണ് ഈ നീക്കം. വെറ്റ് സിഗ്നേച്ചറുകളുടെ ആവശ്യകത ഒഴിവാക്കുന്നതിലൂടെ പ്രവർത്തന കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കാനും വിദേശ നിക്ഷേപകർക്ക് ലളിതമായ അനുഭവം നൽകാനും ഇത് സഹായിക്കും.
ഡിജിറ്റൽ ഒപ്പുകൾ വഴി എഫ്.പി.ഐ രജിസ്ട്രേഷനും ക്ലയന്റ് ഓൺബോർഡിംഗും സാധ്യമാക്കുന്നതിലൂടെ ഇന്ത്യയുടെ പേപ്പർലെസ് ക്യാപിറ്റൽ മാർക്കറ്റ് സംവിധാനത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കുകയാണ് കൊട്ടക്കെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് പ്രസിഡന്റ് (ബാങ്കിംഗ് & ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷൻസ് ഗ്രൂപ്പ്) സച്ചിൻ സമന്ത് പറഞ്ഞു.
2026 ജനുവരിയിൽ സെബി എഫ്.പി.ഐകൾക്കായി കോമൺ അപ്ലിക്കേഷൻ ഫോം (സിഎഎഫ്) പോർട്ടലിൽ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റുകളും (ഡിഎസ്സി) ഇലക്ട്രോണിക് ഒപ്പുകളും അനുവദിക്കുന്ന ഏകീകൃത സംവിധാനത്തിന് തുടക്കം കുറിച്ചിരുന്നു. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 പ്രകാരം അംഗീകൃത ഇന്ത്യൻ സർട്ടിഫൈയിംഗ് അതോറിറ്റികളിൽ നിന്നായിരിക്കണം ഡിഎസ്സി നൽകേണ്ടതെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.