Sections

വന്ദേ ഭാരതം പദ്ധതിയുടെ ആദ്യ സംഘത്തെ പ്രഖ്യാപിച്ചു

Tuesday, Aug 11, 2026
Reported By Admin
Adani’s Vande Bharat Announces First Cohort of Entrepreneurs

  • 26,000-ലധികം അപേക്ഷകരിൽ നിന്നാണ് ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ ഈ പ്രതിഭകളെ തിരഞ്ഞെടുത്തത്

കൊച്ചി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ആരംഭിച്ച സംരംഭകത്വ-നൂതനാശയ പദ്ധതിയായ വന്ദേ ഭാരത'ത്തിൻറെ ആദ്യ സംഘത്തെ പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി ലഭിച്ച 26,000-ത്തിലധികം അപേക്ഷകളിൽ നിന്നാണ് ഇതിലേക്കുള്ള മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്.

മൊബിലിറ്റി, സുസ്ഥിരത, സാങ്കേതികവിദ്യ, കൃഷി, പ്രതിരോധം, ആരോഗ്യം, നിർമ്മാണം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള നൂതന ആശയങ്ങളാണ് അപേക്ഷകളിൽ ഉണ്ടായിരുന്നത്. രാജ്യത്തിൻറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും, രാഷ്ട്രനിർമ്മാണത്തിൽ പങ്കുചേരുന്ന മികച്ച സംരംഭങ്ങൾ കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്ന വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ് തിരഞ്ഞെടുക്കപ്പെട്ട ഈ പ്രതിഭകൾ. മികച്ച ആശയങ്ങളെ വൻകിട സംരംഭങ്ങളാക്കി മാറ്റുന്നതിനായി ഉന്നത മെൻറർമാരുടെയും വ്യവസായ പ്രമുഖരുടെയും പിന്തുണയും മികച്ച അവസരങ്ങളും വന്ദേ ഭാരതം പദ്ധതി ഇവർക്ക് ഉറപ്പാക്കും.

കഴിവുള്ളവർ എല്ലായിടത്തുമുണ്ടെങ്കിലും അവർക്ക് അവസരങ്ങൾ കുറവാണ് എന്ന തിരിച്ചറിവിൽ നിന്നാണ് ഈ പദ്ധതി രൂപീകരിച്ചതെന്ന് ഗൗതം അദാനി പറഞ്ഞു. ഈ പ്രതിഭകളിൽ നാളെത്തെ ഭാരതത്തിൻറെ വലിയ സാധ്യതകളാണ് ഞാൻ കാണുന്നത്. കഴിവിനോ അവസരങ്ങൾക്കോ നഗര അതിരുകൾ ഉണ്ടാകരുത്. ഭാവിയിൽ രാജ്യത്തെ മാറ്റിമറിക്കുന്ന വലിയ സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നവരെ ഈ ആദ്യ സംഘത്തിൽ കാണാനാകുമെന്നും, ഇത് അവരുടെയും വന്ദേ ഭാരതത്തിൻറെയും ആദ്യ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നിലധികം ഘട്ടങ്ങളായുള്ള മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് ഈ സംരംഭകരെ തിരഞ്ഞെടുത്തത്. ഇനി ഇവർ 'വന്ദേ ഭാരതം ഇമ്മേഴ്സീവ് വീക്കിൽ' പങ്കെടുക്കും. മെൻറർഷിപ്പ് സെഷനുകൾ, വ്യവസായ പ്രമുഖരുമായുള്ള ആശയവിനിമയം, തുടർ മൂല്യനിർണ്ണയങ്ങൾ എന്നിവ ഇതിൻറെ ഭാഗമായി നടക്കും.

ഓഗസ്റ്റ് 14-ന് നടക്കുന്ന വന്ദേ ഭാരതം ഗ്രാൻഡ് ഫിനാലെയോടെയാണ് പരിപാടികൾ സമാപിക്കുന്നത്. ഫിനാലെയിൽ മികച്ച സംരംഭകരെ ആദരിക്കുകയും അവർക്ക് വന്ദേ ഭാരതം ട്രോഫി സമ്മാനിക്കുകയും ചെയ്യും.

വെറുമൊരു മത്സരം എന്നതിലുപരി രാജ്യത്തെ പരമ്പരാഗത ബിസിനസ്സ് കേന്ദ്രങ്ങൾക്ക് പുറത്തുള്ളവർക്കും തങ്ങളുടെ ആശയങ്ങൾ വളർത്തിയെടുക്കാനും ബന്ധങ്ങൾ സ്ഥാപിക്കാനുമുള്ള അവസരവും പിന്തുണയും ഉറപ്പാക്കുന്ന ഒരു ദേശീയ പ്ലാറ്റ്ഫോം കെട്ടിപ്പടുക്കുക എന്നതാണ് വന്ദേ ഭാരതത്തിൻറെ ദീർഘകാല ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.