Sections

എരൂർ ഭവൻസ് വിദ്യാമന്ദിറിലെ പ്രിയാൻഷ് നായരും ശാന്തനു എസും ടിസിഎസ് ഇൻക്വിസിറ്റീവ് 2026 കൊച്ചി എഡിഷൻ ജേതാക്കൾ

Thursday, Oct 01, 2026
Reported By Admin
TCS InQuizitive 2026 Kochi Edition Winners Announced

കൊച്ചി: ടാറ്റ കൺസൾട്ടൻസി സർവീസസ്, തങ്ങളുടെ ഇൻറർ-സ്കൂൾ ക്വിസ് പ്രോഗ്രാമായ ടിസിഎസ് ഇൻക്വിസിറ്റീവ് 2026-ൻറെ കൊച്ചി എഡിഷൻ മത്സരങ്ങൾ സംഘടിപ്പിച്ചു. എരൂർ ഭവൻസ് വിദ്യാമന്ദിറിലെ പ്രിയാൻഷ് നായരും ശാന്തനു എസും കൊച്ചി എഡിഷനിൽ വിജയികളായി. വിജയികൾ ദേശീയതലത്തിലുള്ള സെമി ഫൈനൽ മത്സരങ്ങളിൽ കൊച്ചിയെ പ്രതിനിധീകരിക്കും.

കൊച്ചി, കൂടാതെ കോത്തഗിരി, തൃശൂർ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള 32 സ്കൂളുകളെ പ്രതിനിധീകരിച്ച് 102 ടീമുകൾ കൊച്ചി എഡിഷനിൽ പങ്കെടുത്തു. ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ശക്തിമണി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ടാറ്റ കൺസൾട്ടൻസി സർവീസസിനെ പ്രതിനിധീകരിച്ച് ടിസിഎസ് കൊച്ചി സെൻറർ ഹെഡ് അരുൺ നാരായൺ തെക്കേതിൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.

നിർമ്മിത ബുദ്ധിയുടെ കരുത്ത് പ്രയോജനപ്പെടുത്തിക്കൊണ്ട്, ഈ വർഷത്തെ ടിസിഎസ് ഇൻക്വിസിറ്റീവ് മത്സരങ്ങളിൽ തത്സമയ എഐ അധിഷ്ഠിത അനലിറ്റിക്സ് ലഭ്യമാക്കിയിരുന്നു. ഓരോ റൗണ്ടിന് ശേഷവും തങ്ങളുടെ പ്രകടനത്തിൻറെ വിശദമായ വിവരങ്ങൾ കാണാനും മെച്ചപ്പെടുത്തേണ്ട മേഖലകൾ വേഗത്തിൽ തിരിച്ചറിയാനും ഇത് മത്സരാർത്ഥികളെ സഹായിച്ചു.

പുതിയ ആശയങ്ങൾക്കും നവീകരണങ്ങൾക്കും അവസരങ്ങൾക്കുമുള്ള ഒരു കവാടമായി കൊച്ചി മാറിയിരിക്കുന്നുവെന്നും അതുകൊണ്ടുതന്നെ യുവപ്രതിഭകളെ ആഘോഷിക്കാൻ പറ്റിയ ഏറ്റവും മികച്ച വേദിയാണിതെന്നും ടിസിഎസ് കൊച്ചി സെൻറർ ഹെഡ് അരുൺ നാരായൺ തെക്കേതിൽ പറഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും മിടുക്കരായ യുവമനസുകളെ വാർത്തെടുക്കാനുള്ള കൊച്ചിയുടെ കഴിവാണ് ഈ മത്സരത്തിൽ കണ്ട അത്യുജ്ജലമായ ക്വിസ് നിലവാരം പ്രതിഫലിപ്പിക്കുന്നത്. എല്ലാ ടീമുകളെയും അഭിനന്ദിക്കുന്നുവെന്നും ദേശീയ സെമി ഫൈനലിൽ കൊച്ചിയെ പ്രതിനിധീകരിക്കുന്ന വിജയികൾക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന ടിസിഎസ് ഇൻക്വിസിറ്റീവ് മത്സരം വിദ്യാഭ്യാസം, വിനോദം, കായികം, ബിസിനസ് ട്രെൻഡുകൾ, പരസ്യം, സോഷ്യൽ മീഡിയ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഓട്ടോമേഷൻ, ബയോമെട്രിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളെക്കുറിച്ചും ഈ ക്വിസ് പ്രതിപാദിക്കുന്നു.

പൂനെ, ഇൻഡോർ, ബെംഗളൂരു, അഹമ്മദാബാദ്, നാഗ്പൂർ, ഹൈദരാബാദ്, ചെന്നൈ, ഡൽഹി, ഭുവനേശ്വർ, കൊച്ചി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലായാണ് 2026 എഡിഷൻ നടക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.