Sections

ഐസിഐസിഐ ലൈഫ് സിഗ്നേച്ചർ പെൻഷൻ അവതരിപ്പിച്ചു

Wednesday, Nov 18, 2026
Reported By Admin
ICICI Life Launches Signature Pension Plan for Wealth Transfer

കൊച്ചി: വിപണി അധിഷ്ഠിത വരുമാനത്തിലൂടെ സമ്പത്ത് വളർത്തുന്നതിനൊപ്പം നികുതി രഹിതമായി അടുത്ത തലമുറയ്ക്ക് സമ്പത്ത് കൈമാറാനും അവസരമൊരുക്കുന്ന 'ഐസിഐസിഐ ലൈഫ് സിഗ്നേച്ചർ പെൻഷൻ' പദ്ധതി അവതരിപ്പിച്ചു. 90 വയസ്സുവരെ കാലാവധിയുള്ള ഈ പദ്ധതിയിൽ നാൽപ്പതുകളിൽ എത്തിയവർക്ക് പോലും ചേരാനും, ദീർഘകാല നിക്ഷേപത്തിലൂടെ കോമ്പൗണ്ടിംഗിന്റെ നേട്ടം പ്രയോജനപ്പെടുത്താനും സാധിക്കും.

പോളിസി ഉടമയുടെ അപ്രതീക്ഷിത വിയോഗമുണ്ടായാൽ, അടച്ച ആകെ പ്രീമിയത്തിന്റെ 105 ശതമാനം അല്ലെങ്കിൽ ഫണ്ട് മൂല്യം എന്നിവയിൽ ഏതാണോ കൂടുതൽ ആ തുക നോമിനിക്ക് ഡെത്ത് ബെനിഫിറ്റായി ലഭിക്കും. ജോയിന്റ് ലൈഫ് അടിസ്ഥാനത്തിലാണ് പോളിസി എടുക്കുന്നതെങ്കിൽ, ഒന്നാമത്തെ വ്യക്തിയുടെ മരണശേഷം തുടർന്നുള്ള പ്രീമിയങ്ങൾ ഒഴിവാക്കപ്പെടുകയും രണ്ടാമത്തെ വ്യക്തിക്കായി പോളിസി തുടരുകയും ചെയ്യും. തുടർന്ന് രണ്ടാമത്തെ വ്യക്തിയുടെ മരണശേഷം നോമിനിക്ക് ആനുകൂല്യം ലഭിക്കും.

100 ശതമാനം വരെ ഇക്വിറ്റി നിക്ഷേപ സാധ്യതയും വിവിധ ഫണ്ട് ചോയ്സുകളും പ്രീമിയം അടവ് രീതികളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 5 വർഷത്തെ ലോക്ക്-ഇൻ കാലാവധിക്ക് ശേഷം ഫണ്ട് മൂല്യത്തിന്റെ 25 ശതമാനം വരെ ഭാഗികമായി പിൻവലിക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ, ഒന്നിലധികം നോമിനികളെ നിർദ്ദേശിക്കാനും ഓരോരുത്തർക്കുമുള്ള വിഹിതം മുൻകൂട്ടി നിശ്ചയിക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും.

റിട്ടയർമെന്റ് പ്ലാനിംഗും സമ്പത്ത് കൈമാറലും പരസ്പര പൂരകങ്ങളാണെന്നും, നികുതി ബാധ്യതകളടക്കമുള്ള സങ്കീർണ്ണതകൾ പരിഹരിക്കാനാണ് ഈ പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് ചീഫ് പ്രൊഡക്ട് ഓഫീസർ വികാസ് ഗുപ്ത പറഞ്ഞു. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ ഫണ്ട് ഓപ്ഷനുകളിലൂടെ വിപണി അധിഷ്ഠിത സമ്പാദ്യം കെട്ടിപ്പടുക്കാൻ ഇതിലൂടെ സാധിക്കും. പോളിസി കാലാവധി പൂർത്തിയാകുമ്പോൾ സമാഹരിച്ച തുകയുടെ 60 ശതമാനം വരെ നികുതി രഹിതമായി പിൻവലിച്ച് അടുത്ത തലമുറയ്ക്ക് കൈമാറാനും, ബാക്കി തുക ഉപയോഗിച്ച് ജീവിതകാലം മുഴുവൻ ഉറപ്പായ വരുമാനം നൽകുന്ന ആന്വിറ്റി പ്ലാൻ വാങ്ങാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.