Sections

മഹീന്ദ്ര ഫാം മെഷിനറി ഫസ്റ്റ് ഇൻ ക്ലാസ് സെൽഫ് പ്രൊപ്പൽഡ് 50എച്ച്പി കോംപാക്റ്റ് ഹാർവെസ്റ്റർ - മഹീന്ദ്ര ഹാർവെസ്റ്റ് യുവ അവതരിപ്പിച്ചു

Wednesday, Nov 18, 2026
Reported By Admin
Mahindra Launches Harvest Yuva Compact Harvester for Small Farmers

  • ചെറിയ ഫാമുകളിൽ മൊബിലിറ്റിയും ഉയർന്ന പ്രവേശനക്ഷമതയും വർദ്ധിപ്പിക്കുന്നതിലൂടെ കർഷകരുടെ വരുമാന സാധ്യത മെച്ചപ്പെടുത്താൻ സഹായിക്കുന്ന, റോഡിൽ എളുപ്പത്തിൽ കൊണ്ടുപോകാവുന്ന വീതിയിലുള്ള, ഭാരം കുറഞ്ഞ 4ഡബ്ല്യുഡി ഡിസൈനാണ് ഇതിന്റെ പ്രത്യേകത.

കൊച്ചി: ചെറുകിട, ഇടത്തരം കർഷകരുടെ ആവശ്യങ്ങൾ മുൻനിർത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ കോംപാക്റ്റ് ഹാർവെസ്റ്ററായ 'മഹീന്ദ്ര ഹാർവെസ്റ്റ് യുവ' പുറത്തിറക്കി. ഇടുങ്ങിയ ഗ്രാമീണ റോഡുകളിലൂടെ എളുപ്പത്തിൽ കൊണ്ടുപോകാനും ചെറിയ കൃഷിയിടങ്ങളിൽ സുഗമമായി പ്രവർത്തിപ്പിക്കാനും കഴിയുന്ന രൂപകൽപ്പനയാണ് ഇതിന്റെ പ്രധാന സവിശേഷത.

നെല്ല്, ഗോതമ്പ്, സോയാബീൻ, ചോളം തുടങ്ങിയ വിവിധ വിളകൾ കൊയ്യാൻ കഴിയുന്ന ഹാർവെസ്റ്ററിന് വലിയ യന്ത്രവൽകൃത കൊയ്ത്തു യന്ത്രങ്ങളെ അപേക്ഷിച്ച് 25 ശതമാനം വരെ (7 ലക്ഷം രൂപ വരെ) വിലക്കുറവുണ്ട്. കുറഞ്ഞ പരിപാലനച്ചെലവ്, എളുപ്പത്തിലുള്ള പ്രവർത്തനം, മാനുഷിക അധ്വാനം കുറയ്ക്കാനുള്ള ശേഷി എന്നിവ ചെറുകിട കർഷകർക്കും ഗ്രാമീണ വാടക സംരംഭകർക്കും കൂടുതൽ പ്രയോജനകരമാകും. പുതിയ മഹീന്ദ്ര ഹാർവെസ്റ്റ് യുവ ചെറിയ ഫാമുകൾക്ക് താങ്ങാനാവുന്ന യന്ത്രവൽകൃത വിളവെടുപ്പ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുകയും വിളവെടുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലാക്കിക്കൊണ്ട് കൈകൊണ്ട് വിളവെടുക്കുന്നതിനേക്കാൾ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

ഓപ്പറേറ്ററുടെ സൗകര്യത്തിനായി കുറഞ്ഞ ഉയരത്തിലുള്ള പ്രവർത്തനകേന്ദ്രം, സഹായി ഇരിക്കാനുള്ള സൗകര്യത്തോടുകൂടിയ വിശാലമായ പ്ലാറ്റ്ഫോം, സ്വയം വൃത്തിയാക്കുന്ന റേഡിയേറ്റർ എന്നിവയും ഒരുക്കിയിട്ടുണ്ട്. എൻജിൻ പിന്നിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ ചൂട് നേരിട്ട് ഓപ്പറേറ്ററിലേക്ക് എത്തുന്നതും ഒഴിവാക്കാം.

ആർടിഒ അംഗീകാരമുള്ള 9.3, 10.9 അടി വീതിയിലുള്ള കട്ടർ ബാറുകളും 8 അടി മാത്രം ട്രാക്ക് വീതിയും ഇടുങ്ങിയ റോഡുകളിലൂടെയുള്ള യാത്ര സുഗമമാക്കുന്നു. 4 വീൽ ഡ്രൈവ് സംവിധാനം ഈർപ്പമുള്ള നെൽവയലുകളിലും സോയാബീൻ പാടങ്ങളിലും മികച്ച പ്രവർത്തനം ഉറപ്പാക്കുന്നു. കട്ടർ ബാർ അഴിച്ചുമാറ്റാതെ തന്നെ വിവിധ പാടങ്ങളിലേക്ക് യന്ത്രം കൊണ്ടുപോകാനും സാധിക്കും. ഹൈഡ്രോളിക് റീൽ അഡ്ജസ്റ്റർ, പ്രോംഗ് കട്ടർ, ഫീഡർ റിവേഴ്സർ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മണ്ണിലെ അമർച്ച കുറയ്ക്കുന്ന ഭാരം കുറഞ്ഞ ചെയിൻ അധിഷ്ഠിത സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്. വിളനാശം കുറച്ച് കാര്യക്ഷമമായ വിളവെടുപ്പിനും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. മഹീന്ദ്രയുടെ എൻജിൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഹാർവെസ്റ്ററിന് ഒരു വർഷത്തെ വാറന്റിയുമുണ്ട്.

ചെറുകിട, ഇടത്തരം കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് മഹീന്ദ്ര ഹാർവെസ്റ്റ് യുവയെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫാം ഇക്വിപ്മെന്റ് ബിസിനസ്, ഫാം മെഷിനറി വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രവീന്ദ്ര ഷഹാനെ പറഞ്ഞു. താങ്ങാനാവുന്ന വിലയിൽ യന്ത്രവൽകൃത വിളവെടുപ്പ് സാധ്യമാക്കുന്നതിനൊപ്പം പ്രവർത്തനക്ഷമത വർധിപ്പിക്കാനും കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും പുതിയ ഹാർവെസ്റ്റർ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ പ്രധാന വിപണികളിൽ പുതിയ മഹീന്ദ്ര ഹാർവെസ്റ്റ് യുവ ഇപ്പോൾ വിൽപ്പനയ്ക്ക് ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.