Sections

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി

Saturday, Aug 15, 2026
Reported By Admin
Motorola’s Aakashvani Brings AI Weather Data to 17,000 Farmers

ചണ്ഡിഗഡ്: മോട്ടോറോളയുടെ 'ആകാശവാണി' പദ്ധതിയിലൂടെ ഹരിയാനയിലെ 17,000 കർഷകർക്ക് എഐ അധിഷ്ഠിത ഹൈപ്പർലോക്കൽ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കി. പദ്ധതിയുടെ പൂർത്തീകരണ സർട്ടിഫിക്കറ്റ് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്നിക്ക് കൈമാറി.

കുരുക്ഷേത്ര, യമുനാനഗർ ജില്ലകളിലെ ഗ്രാമങ്ങളിൽ 35 ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. മഴ, താപനില, ഈർപ്പം, കാറ്റിന്റെ വേഗതയും ദിശയും, അന്തരീക്ഷമർദം തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് തത്സമയ കാലാവസ്ഥാ പ്രവചനങ്ങളും മുന്നറിയിപ്പുകളും കർഷകർക്കുള്ള നിർദേശങ്ങളും നൽകുന്നു. പദ്ധതിയിലൂടെ 87,000 ഗ്രാമീണ ജനങ്ങൾക്ക് പ്രയോജനം ലഭിക്കും.

കൃഷിയുമായി ബന്ധപ്പെട്ട വിത്തിടൽ, ജലസേചനം, വിളസംരക്ഷണം, വിളവെടുപ്പ് തുടങ്ങിയ തീരുമാനങ്ങളിൽ കാലാവസ്ഥാ വിവരങ്ങൾ പ്രയോജനപ്പെടുത്താനും പദ്ധതി സഹായിക്കുന്നു. മോട്ടോറോള, ടാർഖ് ഫൗണ്ടേഷൻ, ഐഐടി റോപർ, അന്നം.എഐ എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. ഈ വർഷം പദ്ധതി ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മോട്ടോറോള അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.