- Trending Now:
കൊച്ചി: ന്യൂഡൽഹിയിൽ നടക്കുന്ന 'ഇന്ത്യ ബിനാലെ 2026'-ന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ പുരാന ഖിലയിൽ താൽക്കാലിക സാംസ്കാരിക കേന്ദ്രമായ 'ഗോദ്റെജ് പവലിയൻ' നിർമ്മിക്കുന്നു. പദ്ധതിക്കായി ഗോദ്റെജ് ഫൗണ്ടേഷൻ, കേന്ദ്ര സാംസ്കാരിക മന്ത്രാലയം, ആർക്കിടെക്ചർ സ്ഥാപനമായ 'എ.യു.ആർ' എന്നിവർ തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
2026 ഡിസംബർ 4 മുതൽ 2027 മാർച്ച് 21 വരെ 108 ദിവസങ്ങളിലായി നടക്കുന്ന ബിനാലെയിൽ ഇന്ത്യൻ സമകാലിക കല, ഡിസൈൻ, വാസ്തുവിദ്യ എന്നിവയാണ് പ്രദർശിപ്പിക്കുന്നത്. പുരാന ഖിലയുടെ പൈതൃകത്തിന് കേടുപാടുകൾ വരുത്താതെ, താൽക്കാലികവും പുനരുപയോഗിക്കാവുന്നതുമായ പരിസ്ഥിതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് പവലിയൻ ഒരുക്കുന്നത്. ബിനാലെയുടെ ഭാഗമായുള്ള കലാപ്രദർശനങ്ങൾ, ശില്പശാലകൾ, സാംസ്കാരിക സംവാദങ്ങൾ എന്നിവയ്ക്ക് ഗോദ്റെജ് പവലിയൻ വേദിയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.