Sections

മുൻ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റിന്റെ 77-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സർക്കാർ സ്‌കൂളുകളിലെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മുത്തൂറ്റ് ഫിനാൻസ്

Thursday, Nov 12, 2026
Reported By Admin
Muthoot Finance Announces ₹1 Crore School Infrastructure Project

കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ മുൻ ചെയർമാൻ അന്തരിച്ച എം.ജി. ജോർജ് മുത്തൂറ്റിന്റെ 77-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് രാജ്യത്തെ വിവിധ സർക്കാർ സ്കൂളുകളിലെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ വടക്ക്, കിഴക്ക്, പശ്ചിമ മേഖലകളിലെ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

മുത്തൂറ്റ് ഗ്രൂപ്പിന്റെ നോർത്ത് കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റാണ് വിവിധ സിഎസ്ആർ പദ്ധതികൾ പ്രഖ്യാപിച്ചത്. ചടങ്ങിൽ മുത്തൂറ്റ് ഫിനാൻസ് ബിസിനസ് പെർഫോമൻസ് വിഭാഗം സീനിയർ സിജിഎം രൺജീത് സിങ്, സിഎസ്ആർ ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ് ജനറൽ മാനേജർ രാകേഷ് മെഹ്റ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് സിഎസ്ആർ വിഭാഗം മേധാവി രോഹിത് രാജ് തുടങ്ങിയവർ പങ്കെടുത്തു.

ഗ്രാമീണ, പിന്നാക്ക മേഖലകളിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് സുരക്ഷിതവും ശുചിത്വപൂർണവും മാന്യവുമായ ശൗചാലയ സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് ഒരു കോടി രൂപയുടെ പ്രധാന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, മുതിർന്ന പൗരന്മാരുടെ സംരക്ഷണം, റോഡ് സുരക്ഷ, ഭിന്നശേഷിക്കാർക്കുള്ള പിന്തുണ തുടങ്ങിയ മേഖലകളിലായി 11 സാമൂഹികക്ഷേമ പദ്ധതികൾക്കും കമ്പനി തുടക്കം കുറിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 13,411-ലേറെ വിദ്യാർഥികൾക്ക് 3.75 കോടി രൂപയുടെ സ്കോളർഷിപ്പും കമ്പനി വിതരണം ചെയ്തു.

വിദ്യാഭ്യാസ പുരോഗതിക്കായുള്ള തുടർച്ചയായ ഇടപെടലുകളുടെ ഭാഗമായി വിവിധ പദ്ധതികളും കമ്പനി നടപ്പാക്കുന്നുണ്ട്. നോർത്ത് ഡൽഹിയിലെ എട്ട്, ഒൻപത് ക്ലാസുകളിലെ 100 മികച്ച വിദ്യാർഥികൾക്ക് മുത്തൂറ്റ് എം. ജോർജ് എക്സലൻസ് അവാർഡുകളും സമ്മാനിച്ചു. വഡോദരയിലെ സ്കൂളുകളിൽ ക്ലാസ് മുറികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, രാജ്കോട്ടിൽ ഡിജിറ്റൽ കമ്പ്യൂട്ടർ ലബോറട്ടറി, അഹമ്മദാബാദിലെ വിവിധ സ്കൂളുകളിലെ 5,000 വിദ്യാർഥികൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ കരിയർ ഗൈഡൻസ് സാമഗ്രികളും വിതരണം ചെയ്തു. കൂടാതെ കഴിഞ്ഞ പത്ത് വർഷത്തിനിടെ 13,411-ലേറെ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസവും ഭാവി സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നതിനായി 3.75 കോടി രൂപയുടെ സ്കോളർഷിപ്പുകളും മുത്തൂറ്റ് ഫിനാൻസ് വിതരണം ചെയ്തിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.