- Trending Now:
കൊച്ചി: പ്രോഫിറ്റ് ടസ്കർ സമ്മിറ്റ് ബ്രാൻഡ് കേരളം കോൺക്ലേവ് 2026-ൽ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്റെ (മുമ്പ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) നേതൃത്വത്തിന് ഇരട്ട പുരസ്കാരം. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് മോസ്റ്റ് പ്രോമിസിങ് എന്റർപ്രണർ അവാർഡും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി. ഇ. മത്തായി ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ കരിയർ എക്സലൻസ് അവാർഡും ഏറ്റുവാങ്ങി. കേരള മുഖ്യമന്ത്രി വി. ഡി. സതീശനാണ് ഇരുവർക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തത്. സാമ്പത്തിക സേവന മേഖലയിലെ ഇവരുടെ മികച്ച നേതൃത്വത്തിനും കമ്പനിയുടെ വളർച്ചയിലുള്ള പങ്കിനെയും മാനിച്ചാണ് ഈ അംഗീകാരം.
ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കമ്പനിയുടെ ബിസിനസ് വിപുലീകരിക്കുന്നതിലും സാമ്പത്തിക സേവന മേഖലയിൽ സ്ഥാപനത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിലും മാത്യു മുത്തൂറ്റ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സാമ്പത്തിക സേവന മേഖലയിൽ അഞ്ച് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള പി. ഇ. മത്തായി 2019-ൽ സിഇഒ ആയി ചുമതലയേറ്റ ശേഷം കമ്പനിയുടെ തന്ത്രപരമായ മാറ്റങ്ങൾക്കും സുസ്ഥിരമായ ബിസിനസ്സ് വളർച്ചയ്ക്കും നേതൃത്വം നൽകി.
മോസ്റ്റ് പ്രോമിസിങ് എന്റർപ്രണർ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിനായി പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും, ഒപ്പം കമ്പനിയുടെ പാരമ്പര്യം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള പ്രചോദനമായാണ് ഈ അംഗീകാരത്തെ കാണുന്നതെന്നും, കമ്പനിയുടെ ശേഷി വർദ്ധിപ്പിക്കൽ, കൂടുതൽ ആളുകൾക്ക് സാമ്പത്തിക സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നിവയിലായിരിക്കും മുത്തൂറ്റ് എംക്രെഡ് തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുക. തലമുറകളായി സ്ഥാപനത്തെ നയിക്കുന്ന വിശ്വാസം, ഉത്തരവാദിത്തം, മികച്ച സേവനം എന്നീ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ കരിയർ എക്സലൻസ് പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി. ഇ. മത്തായി പ്രതികരിച്ചു. സാമ്പത്തിക സേവന മേഖലയിലെ നാൾവഴികളിൽ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ സഹപ്രവർത്തകരുടെയും ടീമുകളുടെയും കൂട്ടായ പ്രതിബദ്ധതയുടെയും അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും സാക്ഷ്യമാണ് അംഗീകാരമെന്നും ദീർഘകാല സുസ്ഥിര വളർച്ചയ്ക്ക് ശക്തമായ അടിത്തറയൊരുക്കുന്നതിനൊപ്പം കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിലും സാമ്പത്തിക സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിലുമാകും മുത്തൂറ്റ് എംക്രെഡ് തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
FYBB (എഫ്വൈബിബി), ദി പ്രോഫിറ്റ് ന്യൂസ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച ബ്രാൻഡ് കേരളം കോൺക്ലേവ് 2026 കേരളത്തിന്റെ സാമ്പത്തിക സാധ്യതകളും നിക്ഷേപ അവസരങ്ങളും ചർച്ച ചെയ്തു. വെല്ലുവിളികൾ നിറഞ്ഞ സമയത്തും മികച്ച പ്രകടനം കാഴ്ചവെച്ച സംരംഭകരുടെ പരിശ്രമങ്ങളെയും സംഭാവനകളെയും മുഖ്യമന്ത്രി വി. ഡി. സതീശൻ ചടങ്ങിൽ അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് സംഭാവന നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരി ച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.