Sections

ഒക്ടോബറിൽ വൈദ്യുത വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം; ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ 48.49% വളർച്ച

Wednesday, Nov 11, 2026
Reported By Admin
India's EV Retail Sales Surge in October: FADA Report

ന്യൂഡൽഹി: രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പനയിൽ ഒക്ടോബറിൽ മികച്ച വളർച്ച. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് 48.49 ശതമാനം ഉയർന്ന് 2,24,064 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,50,890 യൂണിറ്റുകളായിരുന്നു വിൽപ്പന. ഇലക്ട്രിക് മുച്ചക്ര വാഹന വിൽപ്പന 24.76 ശതമാനം വർധിച്ച് 88,570 യൂണിറ്റിലെത്തി. ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 76.47 ശതമാനം വളർച്ചയോടെ 37,049 യൂണിറ്റായപ്പോൾ ഇലക്ട്രിക് വാണിജ്യ വാഹന വിൽപ്പന 162.3 ശതമാനം ഉയർന്ന് 4,942 യൂണിറ്റായി.

ഇരുചക്ര വാഹന വിഭാഗത്തിൽ 60,490 യൂണിറ്റുകളുമായി ടിവിഎസ് ഒന്നാമതെത്തി. ബജാജ് ഓട്ടോ (49,126), ഏഥർ എനർജി (31,833) എന്നിവയാണ് തൊട്ടുപിന്നിൽ. മുച്ചക്ര വാഹന വിഭാഗത്തിൽ 15,726 യൂണിറ്റുകളുമായി ബജാജ് ഓട്ടോയും വാണിജ്യ വാഹന വിഭാഗത്തിൽ 1,740 യൂണിറ്റുകളുമായി ടാറ്റ മോട്ടോഴ്സും മുന്നിലെത്തി. പാസഞ്ചർ വാഹന വിഭാഗത്തിൽ 14,669 യൂണിറ്റുകളുമായി ടാറ്റയാണ് ഒന്നാമത്. മൊത്തം വാഹന വിൽപ്പനയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം ഇരുചക്ര വിഭാഗത്തിൽ 9.7 ശതമാനവും, മുച്ചക്ര വിഭാഗത്തിൽ 62.6 ശതമാനവും പാസഞ്ചർ വാഹന വിഭാഗത്തിൽ 7.3 ശതമാനവും വാണിജ്യ വാഹന വിഭാഗത്തിൽ 4.29 ശതമാനവുമാണ്. 1,469 ആർടിഒകളിൽ 1,468 എണ്ണത്തിൽനിന്നുള്ള കണക്കുകളാണ് ഫാഡ സമാഹരിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.