Sections

വി മൂവീസ് ആൻഡ് ടിവിയിൽ ഇനി 35 രൂപയ്ക്ക് റീജിയണൽ ഒടിടി

Tuesday, Nov 10, 2026
Reported By Admin
Vi Launches ₹35 Regional OTT Pack with 6 Platforms

കൊച്ചി: പ്രാദേശിക ഭാഷകളിലെ വിനോദ ഉള്ളടക്കങ്ങൾക്ക് പ്രാധാന്യം വർധിക്കുന്ന സാഹചര്യത്തിൽ, വി-യുടെ കണ്ടന്റ് അഗ്രഗേറ്റർ ആപ്പായ വി മൂവീസ് ആൻഡ് ടിവി 35 രൂപയുടെ പുതിയ റീജിയണൽ ഒടിടി പാക്ക് അവതരിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള റീജിയണൽ ഒടിടി പാക്കുകളിലൊന്നായ ഇതിലൂടെ പ്രാദേശിക ഭാഷകളിലെ വിനോദ ഉള്ളടക്കങ്ങൾ കുറഞ്ഞ ചെലവിൽ ആസ്വദിക്കാം.

ഒമ്പത് ഇന്ത്യൻ ഭാഷകളിലായി ലഭ്യമായ ആറ് ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇഷ്ടമുള്ള രണ്ട് പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കാൻ അർഹരായ വി പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് അവസരമുണ്ട്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഉള്ളടക്കങ്ങൾക്കായി സോണിലിവ് സൗത്ത്; പഞ്ചാബി, ഹരിയാൻവി, ഭോജ്പുരി ഭാഷകൾക്കായി ചൗപാൽ; മലയാളത്തിനായി മനോരമമാക്സ്; ബംഗാളിക്കായി ക്ലിക്ക്, അഡാടൈംസ്; ഒഡിയ ഭാഷയ്ക്കായി ആവോ നെക്സ്റ്റ് എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാം. ഓരോ പ്ലാറ്റ്ഫോമിനും പ്രത്യേകം സബ്സ്ക്രിപ്ഷൻ എടുക്കാതെ പ്രിയപ്പെട്ട പ്രാദേശിക വിനോദങ്ങൾ ആസ്വദിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.

മൊബൈൽ ഉപയോക്താക്കൾക്ക് മാത്രമുള്ള 35 രൂപയുടെ ഈ പാക്കിൽ 28 ദിവസത്തേക്ക് രണ്ട് റീജിയണൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനവും ഏഴ് ദിവസത്തെ കാലാവധിയുള്ള ഒരു ജിബി ഡാറ്റയും ഉൾപ്പെടുന്നു. സജീവ സർവീസ് വാലിഡിറ്റിയുള്ള റീചാർജ് ചെയ്ത അർഹരായ വി പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.

വി ആപ്പ് വഴിയോ മറ്റ് റീചാർജ് ആപ്പുകൾ വഴിയോ പാക്ക് സ്വന്തമാക്കാം. റീചാർജിന് ശേഷം വി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഇഷ്ടമുള്ള രണ്ട് ഒടിടി പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുത്ത് വി മൂവീസ് ആൻഡ് ടിവി ആപ്പിലൂടെ സേവനം സജീവമാക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.