- Trending Now:
തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ സംസ്ഥാനത്തെ 125 ഓഫീസുകളെ കെഫോൺ ഫൈബർ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നു. ജില്ലാ, സബ് ജില്ലാ ഓഫീസുകൾ തമ്മിലുള്ള വിവര കൈമാറ്റം വേഗത്തിലാക്കുന്നതിനും ഇ-ഓഫീസ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കണക്റ്റിവിറ്റി സഹായിക്കും.
ബോർഡിന്റെ വിവിധ ഓഫീസുകൾക്കിടയിൽ ഔദ്യോഗിക രേഖകളും ഫയലുകളും വേഗത്തിൽ ഡിജിറ്റലായി കൈമാറാനും പരിശോധിക്കാനും സാധിക്കുന്നതോടെ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാകും. സ്ഥിരതയുള്ള ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നതോടെ പേപ്പർ അധിഷ്ഠിത പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനൊപ്പം ഫയൽ നീക്കവും തീർപ്പാക്കലും വേഗത്തിലാകുകയും ചെയ്യും.
''സർക്കാർ ഓഫീസുകളിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് വിശ്വസനീയമായ കണക്റ്റിവിറ്റി അനിവാര്യമാണ്. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ 125 ഓഫീസുകളിലേക്ക് കണക്ഷൻ നൽകുന്നതിലൂടെ ഇ-ഓഫീസ് സംവിധാനം കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്താനും ഭരണനടപടികൾ ലളിതമാക്കാനും സാധിക്കും. ഇതിലൂടെ ഓഫീസുകളുടെ പ്രവർത്തനത്തിൽ കൂടുതൽ വേഗവും കാര്യക്ഷമതയും ഉറപ്പാക്കാനാകും,'' കെഫോൺ എം.ഡി സച്ചിൻ കുമാർ യാദവ് ഐ.എ.എസ്. പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.