- Trending Now:
ഒരു Micro Brand-ന്റെ യഥാർത്ഥ ശക്തി എത്ര പേർ അതിനെ അറിയുന്നു എന്നതിൽ മാത്രം അല്ല. എത്ര പേർ അതിനോടൊപ്പം നിൽക്കുന്നു എന്നതിലാണ്. നിങ്ങൾക്ക് പതിനായിരം followers ഉണ്ടായേക്കാം. പക്ഷേ അവരിൽ ആരും നിങ്ങളോട് ബന്ധപ്പെടുന്നില്ല. നിങ്ങളുടെ product വാങ്ങുന്നില്ല. നിങ്ങളുടെ പരിപാടിയിൽ പങ്കെടുക്കുന്നില്ല. നിങ്ങളെ മറ്റൊരാൾക്ക് recommend ചെയ്യുന്നില്ല. അപ്പോൾ അത് വലിയൊരു audience ആയിരിക്കാം. പക്ഷേ ശക്തമായ Community ആവണമെന്നില്ല.
മറുവശത്ത് നിങ്ങളെ വിശ്വസിക്കുന്ന പത്ത് പേർ ഉണ്ടെന്ന് കരുതുക. നിങ്ങൾ പറയുന്നത് ശ്രദ്ധിക്കുന്നു. Feedback നൽകുന്നു. നിങ്ങളുടെ product ഉപയോഗിക്കുന്നു. മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നു. നിങ്ങളുടെ വളർച്ചയിൽ സന്തോഷിക്കുന്നു. ആ പത്ത് പേർ നിങ്ങളുടെ Micro Brand-ന്റെ വലിയൊരു തുടക്കമായിരിക്കും.
Community എന്ന് പറയുമ്പോൾ ആയിരങ്ങളും പതിനായിരങ്ങളും മനസ്സിൽ വരേണ്ടതില്ല. ആദ്യഘട്ടത്തിൽ അഞ്ചുപേർ മതി. മൂന്നുപേർ പോലും മതി. നിങ്ങളുടെ business-നെ ശരിക്കും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ചെറിയൊരു core group ഉണ്ടെങ്കിൽ അവിടെയാണ് തുടക്കം.
Kevin Kelly തന്റെ പ്രശസ്തമായ '1,000 True Fans' ആശയത്തിൽ creators-നും entrepreneurs-നും കോടിക്കണക്കിന് ആരാധകർ നിർബന്ധമല്ല; അവരുടെ പ്രവർത്തനത്തെ ആഴത്തിൽ പിന്തുണയ്ക്കുന്ന ഒരു core audience വലിയ ശക്തിയാകാമെന്ന് വിശദീകരിക്കുന്നു.
Micro Brand-നായി നമ്മൾ അതിനെ അതേ സംഖ്യയിൽ സ്വീകരിക്കണമെന്നില്ല. നമ്മുടെ സന്ദേശം ഇത്ര മാത്രം: ആദ്യം ലക്ഷങ്ങൾ വേണ്ട. ആദ്യം നിങ്ങളെ വിശ്വസിക്കുന്ന കുറച്ച് ആളുകൾ വേണം. അഞ്ചിൽ നിന്ന് അമ്പത്. അമ്പതിൽ നിന്ന് അഞ്ഞൂറ്. പിന്നീട് ആയിരം. ഇതിന് സമയം എടുക്കും. അതിൽ തെറ്റൊന്നുമില്ല.
പബ്ലിക് സ്പീക്കിംഗ് - നിങ്ങളുടെ അറിവിന് ശബ്ദവും സ്വാധീനവും നൽകുക... Read More
Community-യും followers-ഉം തമ്മിൽ വ്യത്യാസമുണ്ട്. Follower നിങ്ങളെ കാണാം. Community member നിങ്ങളുമായി ബന്ധപ്പെടും. Follower content consume ചെയ്യും. Community member അഭിപ്രായം പറയും. Follower Like ചെയ്യാം. Community member മറ്റൊരാളെ കൊണ്ടുവരാം. Follower നാളെ unfollow ചെയ്യാം. ശക്തമായ Community member-ന് ഒരു belonging ഉണ്ടാകും. അവൻ ചിന്തിക്കും: ''ഞാൻ ഇവരുടെ ആളാണ്.'' Brand-ന്റെ ഒരു വലിയ വിജയം അവിടെയാണ്.
WhatsApp group ഉണ്ടാക്കി 500 പേരെ add ചെയ്താൽ Community ഉണ്ടാകില്ല. Facebook group തുറന്നാൽ മാത്രം Community ഉണ്ടാകില്ല. Community നിർമ്മിക്കാൻ ആദ്യം വ്യക്തത വേണം. ആരാണ് ഈ Community-യിലെ ആളുകൾ? എന്താണ് അവരെ ഒരുമിപ്പിക്കുന്നത്? അവർക്കുള്ള common problem എന്താണ്? Common interest എന്താണ്? Common goal എന്താണ്?
ഒരു bakery owner-ന്റെ community celebration lovers, home bakers, loyal families എന്നിവരെ ചുറ്റിപ്പറ്റിയാകാം. ഒരു saree business-ന്റെ community wedding shoppers, saree lovers, styling enthusiasts എന്നിവരെ ചുറ്റിപ്പറ്റിയാകാം. ഒരു business consultant-ന്റെ community growth ആഗ്രഹിക്കുന്ന business owners ആയിരിക്കാം.
അതായത്: Community-യുടെ കേന്ദ്രത്തിൽ Brand അല്ല. ഒരു shared interest, problem അല്ലെങ്കിൽ aspiration ആണ്. Brand അവരെ ഒരുമിപ്പിക്കുന്ന facilitator ആകണം.
''എന്റെ group-ലേക്ക് join ചെയ്യൂ.'' എന്ന് പറഞ്ഞതുകൊണ്ട് മാത്രം ആളുകൾ ദീർഘകാലം കൂടെയുണ്ടാകില്ല. അവർക്കെന്ത് ലഭിക്കുന്നു? അറിവ്? സഹായം? Network? Recognition? Opportunity? Problem solving? Belonging? Community-യിലെ ആളുകളുടെ ജീവിതത്തിൽ ചെറിയൊരു positive change പോലും ഉണ്ടാകണം. അവിടെ Brand അവരുടെ ജീവിതത്തിൽ പ്രസക്തമാകുന്നു.
അതുകൊണ്ട് Community Building-ന്റെ അടിസ്ഥാനചോദ്യം: ''എനിക്ക് ഇവരിൽ നിന്ന് എന്ത് കിട്ടും?'' എന്നതല്ല. ''ഇവർക്ക് എന്റെ കൂടെ നിന്നാൽ എന്ത് value കിട്ടും?'' എന്നതാണ്.
Community-ക്ക് information മാത്രം കൊടുക്കുന്നത് പോരാ. Information ഇന്ന് എല്ലായിടത്തും കിട്ടും. YouTube-ൽ കിട്ടും. Google-ൽ കിട്ടും. AI-ൽ കിട്ടും. പക്ഷേ ആളുകൾക്കാവശ്യം പലപ്പോഴും information അല്ല. Transformation ആണ്. ഒരു business community ആണെങ്കിൽ member-ന്റെ sales മെച്ചപ്പെടട്ടെ.
Bakery community ആണെങ്കിൽ customer-ന് നല്ല celebration planning knowledge ലഭിക്കട്ടെ. Fitness community ആണെങ്കിൽ member healthier habits വികസിപ്പിക്കട്ടെ. Education community ആണെങ്കിൽ കുട്ടിക്ക് learning improve ചെയ്യട്ടെ.
Community member ചിന്തിക്കണം: ''ഇവരോടൊപ്പം വന്നതിനു ശേഷം എനിക്ക് എന്തോ മാറ്റം സംഭവിച്ചു.'' അതാണ് Brand loyalty-യുടെ ശക്തമായ അടിത്തറ.
Micro Brand-ന് Authority നേടണോ? നിങ്ങളുടെ അറിവ് എഴുതിത്തുടങ്ങൂ... Read More
Community Building-ൽ ഏറ്റവും വലിയ തെറ്റുകളിൽ ഒന്ന് owner മാത്രം സംസാരിക്കുക എന്നതാണ്. ദിവസവും message. ദിവസവും advice. ദിവസവും promotion. പക്ഷേ members പറയുന്നത് കേൾക്കുന്നില്ല. അത് Community അല്ല. അത് broadcast channel മാത്രമാണ്. ഒരു നല്ല Community leader ആദ്യം നല്ല Listener ആയിരിക്കണം.
Stephen R. Coveyയുടെ പ്രശസ്തമായ Habit 5: 'Seek first to understand, then to be understood.' ആദ്യം മറ്റൊരാളെ മനസ്സിലാക്കാൻ ശ്രമിക്കുക; അതിനുശേഷം നിങ്ങളെ മനസ്സിലാക്കിക്കൊടുക്കുക. FranklinCovey ഇതിനെ deep listening-ഉം trust building-ഉം തമ്മിലുള്ള ബന്ധമായി വിശദീകരിക്കുന്നു.
Business owner-ന് ഇത് വളരെ പ്രധാനമാണ്. Customer എന്താണ് പറയുന്നത്? എന്താണ് complaint? അവർക്ക് എന്താണ് ആവശ്യം? നമ്മൾ കൊടുക്കുന്നത് അവർക്കു ശരിക്കും വേണ്ടതാണോ? അവർക്ക് അടുത്തതായി എന്താണ് വേണ്ടത്? ഇവ കേൾക്കണം.
ഒരു നല്ല Community business owner-ന് marketing മാത്രം നൽകുന്നില്ല. Market intelligence നൽകുന്നു. ഒരു പുതിയ product ഇറക്കണമോ? Community-യോട് ചോദിക്കാം. Packaging മാറ്റണമോ? Feedback എടുക്കാം. Price perception എന്താണ്? അറിയാം. Customers repeatedly പറയുന്ന problem എന്താണ്? കണ്ടെത്താം. New service ആവശ്യമുണ്ടോ? Test ചെയ്യാം. ഇങ്ങനെ Community നിങ്ങളുടെ Brand-ന്റെ ചെറിയ Research Lab ആയി മാറും. Market-ൽ product launch ചെയ്ത ശേഷം തെറ്റ് മനസ്സിലാക്കുന്നതിനെക്കാൾ മുമ്പ് community-യുടെ അഭിപ്രായം കേൾക്കുന്നത് കൂടുതൽ ബുദ്ധിമാനായിരിക്കും.
Brand എല്ലാം തീരുമാനിക്കുകയും customer വാങ്ങുകയും ചെയ്യുന്ന പഴയ model മാത്രം പിന്തുടരേണ്ടതില്ല. ചില കാര്യങ്ങളിൽ customer-നെ decision-ന്റെ ഭാഗമാക്കാം. ''ഈ രണ്ട് designs-ൽ ഏത് ഇഷ്ടമാണ്?'' ''അടുത്ത workshop ഏത് വിഷയത്തിൽ വേണം?'' ''പുതിയ flavour ഏത് വേണം?'' ''ഈ service-ൽ നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്നത് എന്താണ്?''
അവർ അഭിപ്രായം പറഞ്ഞപ്പോൾ, പിന്നീട് അതിൽ ചിലത് നടപ്പാക്കിയാൽ customer-ന് ഒരു feeling ഉണ്ടാകും: ''ഈ Brand ഞങ്ങളെ കേൾക്കുന്നു.'' അവിടെ ബന്ധം കൂടുതൽ ശക്തമാകും.
''Fans' എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ഒരു കാര്യം വ്യക്തമാക്കണം. Brand പറയുന്നതെല്ലാം ചിന്തിക്കാതെ സ്വീകരിക്കുന്ന ആളുകളെയല്ല നമ്മൾ വേണ്ടത്. നമ്മളെ: വിശ്വസിക്കുന്ന, നല്ലത് appreciate ചെയ്യുന്ന, തെറ്റുണ്ടെങ്കിൽ പറയുന്ന, Feedback നൽകുന്ന, വളരാൻ സഹായിക്കുന്ന, മറ്റുള്ളവരോട് recommend ചെയ്യുന്ന ആളുകളാണ് യഥാർത്ഥ Brand Supporters. അതായത് ഒരു നല്ല Community നിങ്ങളെ praise മാത്രം ചെയ്യില്ല. നിങ്ങളെ improve ചെയ്യുകയും ചെയ്യും.
Micro Brand നിർമ്മിക്കണോ? Camera-യുടെ മുന്നിലേക്ക് വരൂ; നിങ്ങളുടെ അറിവിന് മുഖം നൽകൂ... Read More
ഒരു group ഉണ്ടാക്കുക എളുപ്പമാണ്. അതിനെ വർഷങ്ങളോളം അർത്ഥവത്തായി നിലനിർത്തുക പ്രയാസമാണ്. അവിടെയാണ് Leadership ആവശ്യമായി വരുന്നത്. Seth Godin തന്റെ Tribes ആശയത്തിൽ community-യ്ക്ക് direction നൽകുന്നതിൽ leadership-ന്റെ പ്രാധാന്യം പറയുന്നു. അദ്ദേഹത്തിന്റെ ചുരുക്കവാക്കുകളിൽ: ''Strategy is what makes you a leader and not just a noisy person in the corner.'
Community leader-ന് വ്യക്തമായ direction വേണം. ഈ Community എന്തിനാണ്? എന്തുതരം behaviour ആണ് ഇവിടെ സ്വീകരിക്കുന്നത്? Members-ന് എന്താണ് പ്രതീക്ഷിക്കാവുന്നത്? എവിടേക്കാണ് നമ്മൾ അവരെ കൊണ്ടുപോകുന്നത്? ഇവ വ്യക്തമായിരിക്കണം.
Community വളരുമ്പോൾ ആളുകളുടെ സ്വഭാവവും വ്യത്യാസപ്പെടും. ഒരാൾ വളരെ active. മറ്റൊരാൾ silent. ഒരാൾ എല്ലാത്തിലും ചോദ്യം ചോദിക്കും. ഒരാൾ negative ആയിരിക്കാം. മറ്റൊരാൾ സഹായിക്കാൻ തയ്യാറാകും. ഇവരെ handle ചെയ്യാൻ People Management Skill വേണം. എല്ലാവരെയും ഒരേ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയില്ല.
Leader-ന് വേണ്ടത്: ക്ഷമ. Listening. Clarity. Fairness. Boundaries. Respect. Conflict handling. Recognition. ഇവയാണ്. Community ഉണ്ടാക്കാൻ Communication Skill മാത്രം പോരാ. Human understanding കൂടി വേണം.
ചില Community-കളിൽ എല്ലാം leader-നെ ചുറ്റിയാണ്. Leader സംസാരിക്കുന്നു. Leader-ന്റെ photo. Leader-ന്റെ achievement. Leader-ന്റെ product. കുറച്ചുകാലം അത് പ്രവർത്തിക്കാം. പക്ഷേ ശക്തമായ Community ഉണ്ടാകണമെങ്കിൽ members-നും space വേണം. അവരുടെ success celebrate ചെയ്യുക. അവരുടെ stories share ചെയ്യുക. Questions ചോദിക്കാൻ അവസരം നൽകുക. Members തമ്മിൽ പരിചയപ്പെടുത്തുക. ഒരാൾ മറ്റൊരാളെ സഹായിക്കാൻ സാഹചര്യം സൃഷ്ടിക്കുക. അപ്പോൾ Community: Me എന്നതിൽ നിന്ന് We എന്നിലേക്ക് മാറുന്നു. അവിടെയാണ് യഥാർത്ഥ ശക്തി.
ബ്രാൻഡായതിന് ശേഷം അല്ല - ഇന്നുതന്നെ ബ്രാൻഡിനെപ്പോലെ പ്രവർത്തിക്കുക... Read More
Network എന്നത് നിങ്ങൾക്ക് ബന്ധമുള്ള ആളുകളുടെ വലയം. Community എന്നത് ഒരു shared purpose-നെ ചുറ്റിപ്പറ്റി ബന്ധപ്പെട്ടു നിൽക്കുന്ന ആളുകളുടെ കൂട്ടം. രണ്ടും ഒരു Brand-ന് ആവശ്യമാണ്. നിങ്ങളുടെ Network-ൽ: Customers. Suppliers. Experts. Business owners. Professionals. Influencers. Mentors. Media people. Industry leaders. എന്നിവർ ഉണ്ടാകാം.
ഈ ബന്ധങ്ങളെ transaction ആയി മാത്രം കാണരുത്. ''ഇയാളിൽ നിന്ന് എനിക്ക് എന്ത് കിട്ടും?'' എന്ന് മാത്രം ചോദിക്കുന്ന Networking ദീർഘകാലം നിലനിൽക്കില്ല. ആദ്യം ചോദിക്കുക: ''ഞാൻ എന്ത് value നൽകാം?''
നല്ലൊരു contact കിട്ടിയ ഉടനെ business ചോദിക്കേണ്ടതില്ല. Relationship നിർമ്മിക്കുക. Useful information share ചെയ്യുക. ആവശ്യമുണ്ടെങ്കിൽ ഒരാളെ മറ്റൊരാളുമായി connect ചെയ്യുക. Congratulations പറയുക. അവരുടെ work appreciate ചെയ്യുക. Opportunity കണ്ടാൽ share ചെയ്യുക. അങ്ങനെ Trust രൂപപ്പെടുന്നു. ഒരുദിവസം നിങ്ങൾക്ക് സഹായം ആവശ്യമുള്ളപ്പോൾ Network സ്വാഭാവികമായി പ്രതികരിക്കാൻ സാധ്യത കൂടുതലാണ്. Networking contacts ശേഖരിക്കൽ അല്ല. Relationships നിർമ്മിക്കലാണ്.
Social Media followers കൂട്ടാൻ മാത്രം ഉപയോഗിക്കരുത്. Conversation തുടങ്ങാൻ ഉപയോഗിക്കുക. Questions ചോദിക്കുക. Polls നടത്തുക. Live sessions നടത്തുക. Comments-ന് മറുപടി നൽകുക. Customer stories share ചെയ്യുക. Useful content കൊടുക്കുക. Members തമ്മിലുള്ള interaction encourage ചെയ്യുക. Offline meetups ഉണ്ടാക്കുക. WhatsApp അല്ലെങ്കിൽ മറ്റ് communication channels ഉപയോഗിക്കാം. Technology Community-യെ replace ചെയ്യില്ല. പക്ഷേ connect ചെയ്യാൻ സഹായിക്കും.
Digital community നല്ലതാണ്. പക്ഷേ അവസരം കിട്ടുമ്പോൾ members നേരിട്ട് കാണുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുക. Small meetup. Customer day. Workshop. Breakfast meeting. Annual gathering. Product preview. Learning session. ഒരു screen-ൽ കണ്ട ആളെ നേരിട്ട് കാണുമ്പോൾ relationship പലപ്പോഴും കൂടുതൽ ആഴത്തിലാകും. Micro Brand-ന് local community ഉള്ളപ്പോൾ ഇത് പ്രത്യേകിച്ച് ശക്തമാണ്.
Micro Brand ആകാൻ Authority നേടുന്നതെങ്ങനെ?... Read More
Community മുഴുവൻ owner ഒറ്റയ്ക്ക് manage ചെയ്യണമെന്നില്ല. വളരുമ്പോൾ ചെറിയൊരു core team ഉണ്ടാക്കാം. Staff. Loyal customers. Volunteers. Moderators. Experts. Community coordinators. ഇവരുടെ സഹായം ഉപയോഗിക്കുക. എല്ലാം founder തന്നെ ചെയ്താൽ community founder-ന്റെ സമയപരിധിക്കുള്ളിൽ കുടുങ്ങും. System നിർമ്മിച്ചാൽ അത് വളരാം.
Micro Brand owner-ന് Community Building വളരെ ലളിതമായി ഇങ്ങനെ ഓർക്കാം:
Useful content, referrals, events, social media എന്നിവ ഉപയോഗിക്കുക.
Questions, discussions, feedback, live sessions.
Problem solve ചെയ്യുക. അറിവ് കൊടുക്കുക. Result സൃഷ്ടിക്കുക.
Stories share ചെയ്യാൻ, മറ്റുള്ളവരെ സഹായിക്കാൻ, referrals നൽകാൻ, ideas നൽകാൻ അവസരം നൽകുക.
അപ്പോൾ member വെറും follower ആയി നിൽക്കില്ല. Brand Advocate ആയി മാറാം.
''എന്റെ group-ൽ 10,000 members ഉണ്ട്.'' അത് നല്ലതാണ്. പക്ഷേ മറ്റൊരു set of questions കൂടി ചോദിക്കുക. എത്ര പേർ active ആണ്? എത്ര പേർ repeat ആയി വരുന്നു? എത്ര പേർ questions ചോദിക്കുന്നു? എത്ര പേർ മറ്റുള്ളവരെ സഹായിക്കുന്നു? എത്ര referrals വരുന്നു? എത്ര customer feedback ലഭിക്കുന്നു? എത്ര members result നേടുന്നു? എത്ര പേർ നിങ്ങളുടെ Brand-നെ സ്വമേധയാ recommend ചെയ്യുന്നു? ഇവയാണ് Community Health-ന്റെ കൂടുതൽ പ്രധാനപ്പെട്ട സൂചനകൾ.
Followers മാത്രം പോരാ; ശരിയായ Customers-ലേക്ക് എത്തുന്നതാണ് പ്രധാനം... Read More
ഈ ഭാഗത്തിന്റെ അവസാനം ഒരു Micro Brand owner ചെയ്യേണ്ട ചെറിയൊരു exercise ഉണ്ട്. നിങ്ങളുടെ Brand-നെ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന അഞ്ചുപേരുടെ പേരുകൾ എഴുതുക. Customers ആയിരിക്കാം. Supporters ആയിരിക്കാം. Friends ആയിരിക്കാം. Business contacts ആയിരിക്കാം. അവരോട് സംസാരിക്കുക. അവരുടെ അഭിപ്രായം ചോദിക്കുക. അവർക്ക് value നൽകുക. അവരുമായി സ്ഥിരമായി ബന്ധപ്പെടുക. അഞ്ചുപേരിൽ നിന്ന് തുടങ്ങുക. അവർ അമ്പതാകട്ടെ. പിന്നീട് അഞ്ഞൂറ്. അതിനു വർഷങ്ങൾ എടുത്താൽ പോലും പ്രശ്നമില്ല. Community speed-ൽ വളരേണ്ടതില്ല. Trust-ൽ വളരണം.
ഒരു Brand ഒരാൾ മാത്രം നിർമ്മിക്കുന്ന ഒന്നല്ല. അതിനെ ചുറ്റി: Customers. Supporters. Employees. Partners. Experts. Friends of the Brand. ഇവരുടെ ഒരു ecosystem പതുക്കെ രൂപപ്പെടണം. അതുകൊണ്ട് Micro Brand-ന്റെ ഏഴാമത്തെ ശീലം: നിങ്ങളുടെ Community നിർമ്മിക്കുക. നിങ്ങളുടെ Network വളർത്തുക. ആദ്യം ചെറിയ group. അവർക്ക് value. അവരെ കേൾക്കുക. അവരുടെ problem solve ചെയ്യുക. അവരെ connect ചെയ്യുക. അവരുടെ അഭിപ്രായത്തിൽ നിന്ന് പഠിക്കുക. Leadership നൽകുക.
പക്ഷേ എല്ലായ്പ്പോഴും ഓർക്കുക: Community നിങ്ങളുടെ Audience അല്ല. Community നിങ്ങളുടെ Brand-ന്റെ പങ്കാളികളാണ്. Followers എണ്ണം Brand-ന്റെ പുറംശക്തി കാണിച്ചേക്കാം. പക്ഷേ നിങ്ങളെ വിശ്വസിക്കുന്ന മനുഷ്യരുടെ വലയം Brand-ന്റെ യഥാർത്ഥ ശക്തി കാണിക്കും.
അതുകൊണ്ട്: Audience ശേഖരിക്കരുത്. ബന്ധങ്ങൾ നിർമ്മിക്കുക. Followers മാത്രം ഉണ്ടാക്കരുത്. Supporters സൃഷ്ടിക്കുക. Customer മാത്രം നേടരുത്. Community നിർമ്മിക്കുക. ഒരു ദിവസം നിങ്ങളുടെ Brand-നെക്കുറിച്ച് നിങ്ങൾ സംസാരിക്കാതെ തന്നെ മറ്റുള്ളവർ സംസാരിക്കാൻ തുടങ്ങുമ്പോൾ - അവിടെയാണ് Community Brand-ന്റെ ഏറ്റവും ശക്തമായ Marketing ആയി മാറുന്നത്.
Micro Brand വളർത്താൻ ശരിയായ Environment എങ്ങനെ സൃഷ്ടിക്കാം?... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.