- Trending Now:
തിരുവനന്തപുരം: മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിലും ആരോഗ്യസേവനങ്ങൾ നൽകുന്നതിലുമുള്ള മികവിന് ടൈംസ് നെറ്റ് വർക്ക് ഇന്ത്യ ഹെൽത്ത് സമ്മിറ്റ് ആൻഡ് അവാർഡ്സ് 2026 ൽ അമൃത് ഫാർമസികൾക്ക് ദേശീയ പുരസ്കാരം ലഭിച്ചു.
ന്യൂഡൽഹിയിൽ നടന്ന പരിപാടി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആയുഷ്, ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ് ജാധവിൽ നിന്ന് എച്ച്എൽഎൽ റീട്ടെയിൽ ബിസിനസ് ഡിവിഷൻ അസോസിയേറ്റ് വൈസ് പ്രസിഡൻറ് രാജേഷ് രാമചന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി.
ഗുണമേൻമയുള്ള മരുന്നുകൾ, ഇംപ്ലാൻറുകൾ, മെഡിക്കൽ ഉത്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിലൂടെ ചികിത്സാച്ചെലവും ജനങ്ങളുടെ വ്യക്തിഗത ചെലവുകളും കുറയ്ക്കുന്നതിൽ അമൃത് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം.
രാജ്യമൊട്ടാകെ 288 അമൃത് ഫാർമസി ഔട്ട്ലെറ്റുകളാണ് എച്ച്എൽഎല്ലിനു കീഴിൽ പ്രവർത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.