Sections

ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 14.71% വർധിച്ച് 3,462 കോടി രൂപയായി

Tuesday, Oct 20, 2026
Reported By Admin
Indian Bank Q2 Results: Net Profit Rises 14.71% to ₹3,462 Crore

ചെന്നൈ: പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിന്റെ 2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിലെ അറ്റാദായം മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.71 ശതമാനം വർധിച്ച് 3,462 കോടി രൂപയായി. 2025 സെപ്റ്റംബർ പാദത്തിൽ അറ്റാദായം 3,018 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവർത്തനലാഭം 46.58 ശതമാനം വർധിച്ച് 7,090 കോടി രൂപയായി. അറ്റപലിശ വരുമാനം 17.83 ശതമാനം ഉയർന്ന് 7,719 കോടി രൂപയിലെത്തി.

ബാങ്കിന്റെ മൊത്തം ബിസിനസ് 14.22 ശതമാനം വളർച്ചയോടെ 15.96 ലക്ഷം കോടി രൂപയായി. മൊത്തം നിക്ഷേപം 12.50 ശതമാനം വർധിച്ച് 8.74 ലക്ഷം കോടി രൂപയിലെത്തി. വായ്പകൾ 16.39 ശതമാനം വർധിച്ച് 7.22 ലക്ഷം കോടി രൂപയായി. റീട്ടെയിൽ, കാർഷികം, എംഎസ്എംഇ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിലെ വായ്പകൾ 17.74 ശതമാനം വളർച്ചയോടെ 4.42 ലക്ഷം കോടി രൂപയിലെത്തി. കിട്ടാക്കടത്തിലും പുരോഗതിയുണ്ടായി. മൊത്തം നിഷ്ക്രിയ ആസ്തി 2.60 ശതമാനത്തിൽനിന്ന് 1.61 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 0.14 ശതമാനമായി. ഡിജിറ്റൽ ഇടപാടുകൾ ബാങ്കിന്റെ ആകെ ഇടപാടുകളുടെ 96 ശതമാനമായി ഉയർന്നതായും ബാങ്ക് അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.