- Trending Now:
കൊച്ചി: സിനിമയും പാരമ്പര്യവും സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ട്, കല്യാണരാമൻ കുടുംബം ആതിഥേയത്വം വഹിച്ച കല്യാൺ ജൂവലേഴ്സിൻറെ വാർഷിക നവരാത്രി ആഘോഷത്തിൽ ബോളിവുഡിൽ നിന്നും തെന്നിന്ത്യൻ സിനിമയിൽ നിന്നുമുള്ള പ്രമുഖർ പങ്കുചേർന്നു.
കല്യാണരാമൻ വസതിയിൽ ഈ വർഷം നടന്ന നവരാത്രി ആഘോഷങ്ങൾ മഹാവിഷ്ണുവിൻറെ ദിവ്യയാത്രയെയാണ് പ്രമേയമാക്കിയത്. ശ്രീകൃഷ്ണൻറെ ജനനവും ബാല്യവും മുതൽ ദിവ്യനായ വഴികാട്ടിയും സംരക്ഷകനുമായി അദ്ദേഹം മാറുന്നതുവരെയുള്ള കഥയാണ് ഇവിടെ അനാവരണം ചെയ്യപ്പെട്ടത്. മഹാഭാരതത്തിൽ അദ്ദേഹം വഹിക്കുന്ന വലിയ പങ്കിലേക്ക് കടക്കുന്നതിന് മുമ്പുള്ള കൃഷ്ണന്റെ ബാല്യകാലത്തെ കളിയാട്ടങ്ങളെ ഈ പ്രമേയം ഒപ്പിയെടുത്തു. കുരുക്ഷേത്ര യുദ്ധഭൂമിയിൽ വെച്ച് അർജ്ജുനന് ഭഗവദ്ഗീത ഉപദേശിക്കുകയും, തന്റെ വിശ്വരൂപം വെളിപ്പെടുത്തുകയും ചെയ്യുന്ന ശ്രീകൃഷ്ണന്റെ രംഗത്തോടെയാണ് ഈ ഗംഭീരമായ അവതരണം അവസാനിക്കുന്നത്. മഹാവിഷ്ണുവിൻറെ ദൈവിക ജ്ഞാനവും ധർമ്മ സംരക്ഷണവും തിന്മയ്ക്കുമേൽ നന്മ നേടുന്ന ശാശ്വതമായ വിജയവും എടുത്തുക്കുന്നവയായിരുന്നു ദൃശ്യങ്ങൾ.
ആഘോഷത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് പരമ്പരാഗത ബൊമ്മൈ കൊലു ആയിരുന്നു. ദൈവികവും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടതുമായ ദൃശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയിൽ പടിപടിയായി ഒരുക്കിയ പാവകളുടെയും രൂപങ്ങളുടെയും മനോഹരമായ നിരയായിരുന്നു ഇത്. ദക്ഷിണേന്ത്യയിലെ നിരവധി വീടുകളിൽ ഏറെ പ്രാധാന്യമുള്ള നവരാത്രി പാരമ്പര്യമായ കൊലുവിൽ പുരാണകഥകളും നിത്യജീവിതത്തിലെ രംഗങ്ങളും സരസ്വതി, പാർവതി, ലക്ഷ്മി ദേവിമാരുടെ സാന്നിധ്യവും അവതരിപ്പിച്ചു. അതിഥികളെ സ്നേഹപൂർവം സ്വാഗതം ചെയ്ത് കൊലുവിലൂടെ നയിച്ചു. ഭൗതികതയിൽ നിന്ന് ആത്മീയതയിലേക്കുള്ള യാത്രയെ പ്രതീകവൽക്കരിച്ച ഈ നിരയിലെ ഓരോ പടിയിലും ഉൾക്കൊണ്ടിരുന്ന സാംസ്കാരികവും ഭക്തിപരവുമായ പ്രാധാന്യം അതിഥികൾക്ക് പരിചയപ്പെടുത്തി.
സെയ്ഫ് അലി ഖാൻ, പ്രഭു ഗണേശൻ, മലൈക അറോറ, ബോബി ഡിയോൾ, കരിഷ്മ കപൂർ, ശ്രീലീല, സാറ അലി ഖാൻ, മാളവിക, നാഗാർജുന, സുഹാസിനി മണിരത്നം, പ്രീതി മുകുന്ദൻ, നിവിൻ പോളി, ജയറാമും പാർവതി ജയറാമും, കാളിദാസ് ജയറാം, പ്രിയദർശനും ലിസി പ്രിയദർശനും, ഋതു വർമ്മ, ശിവകാർത്തികേയൻ തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
സിനിമയും സംസ്കാരവും ആത്മീയതയും ഒരുമിച്ച് ചേർന്ന ഈ സ്വകാര്യ ആഘോഷത്തിലൂടെ, അടുത്തിടപഴകാവുന്നതും അതേസമയം പ്രൗഢവുമായ ഒരു വേദി ഒരുക്കുന്ന പാരമ്പര്യം കല്യാണരാമൻ കുടുംബം തുടർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.