Sections

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Saturday, Oct 17, 2026
Reported By Admin
Cyberpark Hosts Blood Donation Camp with 75 Donors

കോഴിക്കോട്: ടെക് കേരളം, ഇഖ്റ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐടി ജീവനക്കാർ, സൈബർപാർക്ക് ജീവനക്കാർ തുടങ്ങിയവരുടെ മികച്ച പങ്കാളിത്തം ക്യാമ്പിൽ ലഭിച്ചു. ആകെ 96 പേർ രക്തദാനത്തിനായി രജിസ്റ്റർ ചെയ്തതിൽ 75 പേർ രക്തം ദാനം ചെയ്തു.

കോഴിക്കോട് ഇഖ്റ ഇന്റർനാഷണൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷിഹാബ് വി. കെ. ക്യാമ്പിന് നേതൃത്വം നൽകി.

രക്തദാനം മഹത്തായ സാമൂഹ്യ സേവനമാണെന്നും ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ ഐടി സമൂഹം കാണിക്കുന്ന താല്പര്യം അഭിനന്ദനാർഹമാണെന്നും സംഘാടകർ വ്യക്തമാക്കി. ക്യാമ്പിന്റെ സംഘാടനത്തിനായി ഗവ.സൈബർപാർക്ക് നൽകിയ സഹകരണത്തിനും അധികൃതർ നന്ദി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.