- Trending Now:
ചെന്നൈ: പ്രമുഖ ആഗോള കളിപ്പാട്ട ബ്രാൻഡുകളുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡ്. 2026-27 സാമ്പത്തിക വർഷത്തിൽ 400 കോടി രൂപയിലധികം വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ 329 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കയറ്റുമതിയിൽ 30 ശതമാനത്തിലധികവും ആഭ്യന്തര വിപണിയിൽ 20 ശതമാനത്തിലധികവും വളർച്ച കൈവരിച്ചതായി കമ്പനി അറിയിച്ചു.
ജർമനിയിലെ സിംബ ടോയ്സ്, സ്പെയിനിലെ മോൾട്ടോ, ഓസ്ട്രേലിയയിലെ ഡോ. വുഡ്, അമേരിക്കയിലെ ബഫലോ ഗെയിംസ്, ജപ്പാനിലെ സാൻറിയോ, കാനഡയിലെ സ്പിൻ മാസ്റ്റർ, ഫ്രാൻസിലെ അസ്മോഡി തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുമായാണ് ഫൺസ്കൂളിന്റെ പങ്കാളിത്തം. ഹെലോ കിറ്റി, പോ പട്രോൾ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് പുറമേ സംഗീത കളിപ്പാട്ടങ്ങൾ, പസിലുകൾ, സ്ട്രാറ്റജി ഗെയിമുകൾ, ക്രിയേറ്റീവ് പ്ലേ സെറ്റുകൾ എന്നിവയും ഇന്ത്യൻ വിപണിയിലെത്തിക്കുന്നുണ്ട്. കഴിഞ്ഞ ആറുവർഷത്തിനിടെ ഗോവയിലെയും റാണിപേട്ടിലെയും നിർമാണശാലകളുടെ വികസനത്തിനായി ഏകദേശം 149 കോടി രൂപ നിക്ഷേപിച്ചു. കഴിഞ്ഞ വർഷം കമ്പനിയുടെ സ്വന്തം ബ്രാൻഡുകളുടെയും സ്വകാര്യ ലേബൽ ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങൾ 63-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു.
പ്രതിവർഷം 50-60 പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന കമ്പനി, ആഭ്യന്തര ഉൽപ്പന്ന വികസനത്തിനും അന്താരാഷ്ട്ര വിപണി വിപുലീകരണത്തിനും പ്രാധാന്യം നൽകുന്നു. കമ്പനിയുടെ ഫാക്ടറികളിലെ ജീവനക്കാരിൽ 70 ശതമാനത്തിലധികം വനിതകളാണെന്നും ഫൺസ്കൂൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.