- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ എട്ടാമത് എയു ഹാർട്ട് ടു കാർട്ട് ഷോപ്പിങ് ഫെസ്റ്റിവൽ 2026ന് തുടക്കമായി. ഒക്ടോബർ 11 മുതൽ നവംബർ 10 വരെയാണ് ഉത്സവകാല ഷോപ്പിങ് മേള. നവരാത്രി, ദസറ, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഷോപ്പിങ് നടത്തുന്ന കാലയളവിൽ പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് എയു ഹാർട്ട് ടു കാർട്ട് ഷോപ്പിങ് ഫെസ്റ്റിവൽ നടത്തുന്നത്.
ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, എയു 0101 മൊബൈൽ ആപ്പ് വഴിയുള്ള യുപിഐ ഇടപാടുകൾ, ബാങ്കിങ് സേവനങ്ങൾ, വായ്പാ ഉൽപ്പന്നങ്ങൾ, വ്യാപാരികൾക്കായുള്ള പണമിടപാട് സംവിധാനങ്ങൾ എന്നിവയിലൂടെയും ഉപഭോക്താക്കൾക്ക് മികച്ച ഡിസ്കൗണ്ടും റിവാർഡുകളും നേടാം.
എയു ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് യാത്ര, മേക്ക്മൈട്രിപ്പ്, ഇക്സിഗോ, പേടിഎം ഫ്ലൈറ്റ്സ്, ഈസിമൈട്രിപ്പ് തുടങ്ങിയ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 10,000 രൂപ വരെ ലാഭിക്കാം. ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് എന്നിവിടങ്ങളിൽ നിന്നും ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങൾ വാങ്ങുമ്പോൾ 7,500 രൂപ വരെ ഇളവും ലഭിക്കും.
ബുക്ക് മൈഷോ, പി.വി.ആർ. ഐനോക്സ്, ഡിസ്ട്രിക്ട് ബൈ സൊമാറ്റോ എന്നിവയിലൂടെ ടിക്കറ്റുകൾക്ക് 3,000 രൂപ വരെയും ഈസിഡൈനർ, സ്വിഗ്ഗി, സൊമാറ്റോ എന്നിവയിലൂടെ 500 രൂപ വരെയും സെപ്റ്റോ, ബിഗ്ബാസ്കറ്റ്, ബ്ലിങ്കിറ്റ് തുടങ്ങിയവയിലൂടെ 1,000 രൂപ വരെയും ലാഭിക്കാം. ഇതിനു പുറമേ വിവിധ ബ്രാൻഡുകളിലായി കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കും.
ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, സ്വർണപ്പണയ വായ്പ, വസ്തു ഈടിന്മേലുള്ള വായ്പ എന്നിവയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ നടത്തുന്നവർക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കും. വ്യാപാരികൾക്കായി എയു ക്യു.ആർ., സൗണ്ട്ബോക്സ്, പി.ഒ.എസ്. സംവിധാനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും ഓഫറുകളുണ്ട്. എയു ക്യു.ആർ. സംവിധാനം വഴി ഏറ്റവും കൂടുതൽ പണം സ്വീകരിക്കുന്ന മുൻനിര ഉപഭോക്താക്കൾക്ക് സൗജന്യ അവധിക്കാല യാത്രയും നേടാനാകും.
വിശദവിവരങ്ങൾ എയു ഓഫേഴ്സ് വെബ്സൈറ്റ്, എയു 0101 മൊബൈൽ ആപ്പ്, ബാങ്ക് ശാഖകൾ എന്നിവ വഴി ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.