- Trending Now:
കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 40 ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടുന്ന ശൃംഖല കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ട് താമര ലെഷർ എക്സ്പീരിയൻസസ്. ആഡംബര റിസോർട്ടുകൾ, ഉയർന്ന നിലവാരത്തിലുള്ള ഹോട്ടലുകൾ, ഹെൽത്ത് കെയർ ടൂറിസം, ആത്മീയ ടൂറിസം തുടങ്ങിയ മേഖലകളിൽ കേരളത്തിന് തന്ത്രപ്രധാനമായ സ്ഥാനം നൽകിക്കൊണ്ടാണ് കമ്പനിയുടെ വളർച്ചാ പദ്ധതികൾ മുന്നോട്ടു വെക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ വിശ്വാസാധിഷ്ഠിത ആതിഥേയ ബ്രാൻഡായ റേ ബൈ താമര അടുത്തിടെ ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്തിരുന്നു. വളർന്നുവരുന്ന ആത്മീയ വിനോദസഞ്ചാര മേഖലയിലേക്കുള്ള കമ്പനിയുടെ ആദ്യ ചുവടുവെയ്പ്പ് കൂടിയായിരുന്നു ഇത്.
ഈ ശൃംഖലയിലേക്ക് അടുത്തതായി എത്തുന്നത് ആലപ്പുഴയിലെ അത്യാഡംബര വിനോദസഞ്ചാര കേന്ദ്രമായ ദ താമര മറീനയാണ്. കായലിൽ ഒന്ന്, രണ്ട്, മൂന്ന് മുറികളിലായി 24 ആഡംബര ബോട്ട് വില്ലകളും കായലോരത്ത് നിർമിക്കുന്ന പത്ത് ബംഗ്ലാവുകളും അടങ്ങുന്നതാവും ഈ പദ്ധതി. ഇത്തരത്തിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന റിസോർട്ടുകളിൽ ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ വിനോദസഞ്ചാര വിപണി പരമ്പരാഗതമായുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറത്തേക്ക് വളരുകയാണെന്നും ആഡംബര താമസവും ഹെൽത്ത കെയർ ടൂറിസവും ആത്മീയ തീർഥാടനവും ഉൾപ്പടെ വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുഖകരമായ താമസം ഉൾപ്പടെ തേടുന്ന സഞ്ചാരികളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണെന്ന് താമര ലെഷർ എക്സ്പീരിയൻസസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സമീർ എം.സി. പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.