Sections

ഫാഡ വാഹന ഡീലർഷിപ്പ് ജീവനക്കാർക്കായി പരിശീലന കേന്ദ്രം ആരംഭിച്ചു

Thursday, Oct 15, 2026
Reported By Admin
FADA Academy and ASDC Launch Automotive Skill Centre

ആഗ്ര: വാഹന ഡീലർഷിപ്പ് മേഖലയ്ക്ക് ആവശ്യമായ നൈപുണ്യമുള്ള ജീവനക്കാരെ വാർത്തെടുക്കുന്നതിനായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) അക്കാദമിയും ഓട്ടോമോട്ടീവ് സ്കിൽസ് ഡെവലപ്മെന്റ് കൗൺസിലും (എഎസ്ഡിസി) സംയുക്ത പരിശീലന കേന്ദ്രം ആരംഭിച്ചു. ആഗ്രയിലെ അശോക് ഓട്ടോ സെയിൽസ്, മനോറം ബജാജ് ഗ്രൂപ്പ് ഡീലർഷിപ്പ് പരിസരത്ത് പ്രവർത്തിക്കുന്ന ഓട്ടോഗ്രാഡ് റീജിയണൽ സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബർ 11ന് കേന്ദ്ര സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ നിർവഹിച്ചു.

വാഹന ഡീലർഷിപ്പുകളിലെ തൊഴിൽ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രായോഗിക പരിശീലനം നൽകി ഉദ്യോഗാർഥികളെ തൊഴിൽസജ്ജരാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. സർവീസ് അഡൈ്വസർ തസ്തികയിലേക്കുള്ള പരിശീലനമാണ് ആദ്യ ബാച്ചിൽ നൽകുന്നത്. ബജാജ്, ടിവിഎസ്, യമഹ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ വിവിധ വാഹന ബ്രാൻഡുകളുടെ ഡീലർഷിപ്പുകളിൽ നിന്നുള്ള ഉദ്യോഗാർഥികൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.