Sections

ഹോണ്ട എക്സ്ആർ300 എൽ, എക്സ്ആർ300 റാലി വില പ്രഖ്യാപിച്ചു

Thursday, Oct 08, 2026
Reported By Admin
Honda XR300L and XR300 Rally Prices Announced in India

ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) പുതിയ എക്സ്ആർ300 എൽ, എക്സ്ആർ300 റാലി മോട്ടോർസൈക്കിളുകളുടെ വില പ്രഖ്യാപിച്ചു. എക്സ്ആർ300 എൽ-ന് 1.83 ലക്ഷം രൂപയും, എക്സ്ആർ300 റാലി 2.08 ലക്ഷം രൂപയുമാണ് വില (ബെംഗളൂരു എക്സ്-ഷോറൂം). വില ഒക്ടോബർ 5 മുതൽ പ്രാബല്യത്തിൽ വന്നു. രണ്ട് മോഡലുകളുടെയും ബുക്കിംഗ് രാജ്യവ്യാപകമായി ആരംഭിച്ചു.

അംഗീകൃത ഹോണ്ട ബിഗ്വിംഗ് ഡീലർഷിപ്പുകൾ വഴിയാണ് ഇരു മോഡലുകളും ലഭ്യമാകുക. 5,000 രൂപ നൽകി ബുക്കിംഗ് നടത്താം. 293.5 സിസി എയർ-കൂൾഡ് എൻജിൻ, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ, പ്രോ-ലിങ്ക് റിയർ സസ്പെൻഷൻ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, സ്വിച്ചബിൾ ഡ്യുവൽ-ചാനൽ എബിഎസ്, അസിസ്റ്റ് സ്ലിപ്പർ ക്ലച്ച് എന്നിവയാണ് പ്രധാന സവിശേഷതകൾ.

റാലി ശൈലിയിലുള്ള ഡിസൈനിനൊപ്പം ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ സൗകര്യങ്ങളും വിൻഡ് പ്രൊട്ടക്ഷനും എക്സ്ആർ300 റാലി നൽകുന്നു. എക്സ്ആർ300 എൽ ദൈനംദിന യാത്രകൾക്കൊപ്പം ചെളി, മണൽ, ചരൽ, പാറക്കെട്ടുകൾ തുടങ്ങിയ ഓഫ്-റോഡ് സാഹചര്യങ്ങളിലും ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്തതാണ്. എക്സ്ആർ300 എൽ എക്സ്ട്രീം റെഡ്, ഷാസ്റ്റ വൈറ്റ് നിറങ്ങളിലും എക്സ്ആർ300 റാലി എക്സ്ട്രീം റെഡ്, ട്രൂ ബ്ലാക്ക് നിറങ്ങളിലും ലഭ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.