Sections

ടാറ്റ പവർ സോളാറൂഫിന് റെക്കോർഡ് വളർച്ച; കേരളത്തിൽ 69,734 കണക്ഷനുകൾ; ആകെ ഉത്പാദന ശേഷി 310 മെഗാവാട്ട് പിന്നിട്ടു

Thursday, Oct 08, 2026
Reported By Admin
Tata Power Solar Records Strong Rooftop Growth in Kerala

കൊച്ചി: രാജ്യത്തെ മുൻനിര റൂഫ്ടോപ്പ് സോളാർ സേവന ദാതാക്കളായ ടാറ്റ പവർ സോളാറൂഫ് കേരളത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ 310 മെഗാവാട്ട്-പീക്ക്-ലധികം ശേഷിയുള്ള 69,734 റൂഫ്ടോപ്പ് സോളാർ ഇൻസ്റ്റാളേഷനുകൾ പൂർത്തിയാക്കാൻ കമ്പനിക്ക് സാധിച്ചു. നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ മാത്രം 65 മെഗാവാട്ടോളം ശേഷിയുള്ള 15,477 പുതിയ സോളാർ കണക്ഷനുകളാണ് കേരളത്തിൽ കൂട്ടിച്ചേർത്തത്. പുനരുപയോഗ ഊർജ്ജ രംഗത്തെ കമ്പനിയുടെ ശക്തമായ മുന്നേറ്റത്തിന് കേരളം മികച്ച സംഭാവനയാണ് നൽകുന്നത്.

ദേശീയ തലത്തിലും സമാനതകളില്ലാത്ത വളർച്ചയാണ് ടാറ്റ പവർ പുനരുപയോഗ ഊർജ്ജ വിഭാഗം കൈവരിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിൻറെ രണ്ടാം പാദത്തിൽ കമ്പനി 88,397 പുതിയ റൂഫ്ടോപ്പ് സോളാർ യൂണിറ്റുകൾ സ്ഥാപിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം വാർഷിക വളർച്ചയാണിത്. സാമ്പത്തിക വർഷത്തിൻറെ ആദ്യ ആറു മാസത്തിൽ ആകെ 1,68,500-ലധികം പുതിയ കണക്ഷനുകളാണ് കമ്പനി രാജ്യത്തുടനീളം കൂട്ടിച്ചേർത്തത്.

ഇതോടെ കമ്പനിയുടെ ആകെ റൂഫ്ടോപ്പ് സോളാർ ഇൻസ്റ്റാളേഷനുകളുടെ എണ്ണം 5,75,000 കടക്കുകയും മൊത്തം ഉൽപ്പാദന ശേഷി 5.67 ഗിഗാവാട്ട്-പീക്ക് പിന്നിടുകയും ചെയ്തു. ക്രിസിൽ റാങ്കിംഗ് പ്രകാരം തുടർച്ചയായ 12-ാം വർഷവും ഇന്ത്യയിലെ ഒന്നാം നമ്പർ റൂഫ്ടോപ്പ് സോളാർ കമ്പനിയായി ടാറ്റ പവർ സോളാറൂഫ് സ്ഥാനം നിലനിർത്തി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന മുൻനിര വിപണിയായി കേരളവും മാറിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിൻറെ പ്രധാനമന്ത്രി സൂര്യഘർ പദ്ധതി വേഗത്തിലാക്കുന്നതിൽ ടാറ്റ പവർ സോളാറൂഫ് പ്രധാന പങ്കാണ് വഹിക്കുന്നത്. കമ്പനിയുടെ ഘർ ഘർ സോളാർ പ്രചാരണത്തിലൂടെ ഓരോ വീടുകളിലും സൗര ഊർജ്ജത്തെക്കുറിച്ചുള്ള അവബോധം വളർത്താനും അത് ലഭ്യമാക്കാനും സാധിക്കുന്നു.

ഗാർഹിക, വാണിജ്യ, വ്യവസായ മേഖലകൾക്കായി സമഗ്രവും വിശ്വസനീയവുമായ സോളാർ പാനലുകളാണ് ടാറ്റ പവർ അവതരിപ്പിക്കുന്നത്. 25 വർഷത്തെ പ്രകടന വാറണ്ടിയുള്ള ഉയർന്ന ശേഷിയുള്ള പാനലുകൾ, എളുപ്പത്തിലുള്ള വായ്പാ സൗകര്യങ്ങൾ, ഇൻഷുറൻസ് കവറേജ്, മികച്ച ആഫ്റ്റർ സെയിൽസ് സർവീസ് എന്നിവ കമ്പനി ഉറപ്പുനൽകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.