- Trending Now:
പൂനെ: ഇലക്ട്രിക് വാഹന, ഓട്ടോമോട്ടീവ്, കണക്റ്റഡ് മൊബിലിറ്റി മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നതിനായി എഐസി പിനാക്കിൾ എന്റർപ്രണർഷിപ്പ് ഫോറവും നാഷണൽ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്സുമായി (നാട്രാക്സ്) ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചക്കനിലെ ഏകാ മൊബിലിറ്റി പ്ലാന്റിൽ നടന്ന ചടങ്ങിൽ എഐസി പിനാക്കിൾ സിഇഒ ഡോ. അവിനാഷ് ഠാക്കൂറും നാട്രാക്സ് ഡയറക്ടർ ഡോ. മനീഷ് ജയ്സ്വാളും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സ്റ്റാർട്ടപ്പുകൾക്ക് പ്രോട്ടോടൈപ്പ് വികസനത്തിൽ നിന്ന് ഉൽപ്പന്ന വികസനം, പരിശോധന, വാലിഡേഷൻ, വാണിജ്യവൽക്കരണം എന്നിവയിലേക്ക് മുന്നേറാൻ സഹകരണം സഹായിക്കും. എഐസി പിനാക്കിൾ ഇൻകുബേഷൻ, മെന്ററിംഗ്, വ്യവസായ ശൃംഖല എന്നിവയും നാട്രാക്സ് പരിശോധനാ സൗകര്യങ്ങളും സാങ്കേതിക വൈദഗ്ധ്യവും ലഭ്യമാക്കും. സ്റ്റാർട്ടപ്പ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നതിനും എഐസി പിനാക്കിൾ ഇൻകുബേഷനിലുള്ള സ്റ്റാർട്ടപ്പുകൾക്ക് നാട്രാക്സ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും പദ്ധതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.