Sections

ആൽഗകളും സയനോബാക്ടീരിയയും ഉപയോഗിച്ച് കെട്ടിടങ്ങൾ തണുപ്പിക്കാൻ വിദ്യാർഥികളുടെ നൂതന പരീക്ഷണം

Saturday, Nov 21, 2026
Reported By Admin
MIT-WPU Students Develop Algae-Based Building Cooling Technology

പൂനെ: കെട്ടിടങ്ങളുടെ പുറംഭാഗത്ത് ആൽഗകളും സയനോബാക്ടീരിയയും ഉപയോഗിച്ച് ചൂട് കുറയ്ക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിച്ച് എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ. 'ബയോറെസപ്റ്റീവ് ഫസാഡ് സിസ്റ്റം ഫോർ പാസീവ് കൂളിങ് ഇൻ ഇന്ത്യൻ ക്ലൈമറ്റ്സ്' എന്ന പേരിലുള്ള പദ്ധതിക്ക് യൂത്ത് ഫോർ എർത്ത് കാമ്പയിൻ 2026 പുരസ്കാരം ലഭിച്ചു. മൊബിയസ് ഫൗണ്ടേഷനും ക്ലൈമറ്റ് റിയാലിറ്റി പ്രോജക്ടും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിലാണ് നേട്ടം.

മണ്ണും ജലസേചന സംവിധാനവും ആവശ്യമില്ലാതെ ആൽഗകളും പായലും വളരാൻ സഹായിക്കുന്ന പ്രത്യേക ജൈവപൂശലാണ് വിദ്യാർഥികൾ വികസിപ്പിച്ചത്. സൂര്യപ്രകാശം തടയുന്നതിനും ജലബാഷ്പീകരണത്തിലൂടെ ചൂട് കുറയ്ക്കുന്നതിനും ഈ സംവിധാനം സഹായിക്കും. കെട്ടിടങ്ങളുടെ ഉപരിതലത്തിലെ താപനില 15 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ സമാന സാങ്കേതികവിദ്യകൾക്ക് കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് വിദ്യാർഥികളുടെ ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.