Sections

ദേശീയ ഗോപാൽ രത്‌ന പുരസ്‌കാരം 2026: കേരളത്തിന് ഇരട്ടനേട്ടം

Saturday, Nov 21, 2026
Reported By Admin
Kerala Wins Two National Gopal Ratna Awards 2026

  • കോട്ടയം സ്വദേശിക്ക് ഒന്നാം സ്ഥാനം, പാലക്കാട്ടെ ക്ഷീരസംഘത്തിന് മൂന്നാം സ്ഥാനം

ദേശീയ ഗോപാൽ രത്ന പുരസ്കാരം 2026-ൽ, ഇരട്ട മധുരവുമായി കേരളം. മികച്ച നാടൻ പശു/എരുമ ഇനങ്ങളെ വളർത്തുന്ന ക്ഷീരകർഷക വിഭാഗത്തിൽ കോട്ടയം സ്വദേശി ശ്രീ മുരളീധരൻ നായർ ഒന്നാം സ്ഥാനം നേടി. മികച്ച ക്ഷീര സഹകരണ സംഘം / പാൽ ഉൽപ്പാദക കമ്പനി / ക്ഷീരകർഷക ഉൽപ്പാദക സംഘടന വിഭാഗത്തിൽ പാലക്കാട്ടെ എരുത്തേമ്പതി ക്ഷീരോൽപാദക സഹകരണ സംഘം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

അഞ്ച് ലക്ഷം രൂപയും,സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റും മെമന്റോയുമാണ് ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരം. മൂന്നാം സ്ഥാനത്തിന് രണ്ട് ലക്ഷം രൂപയും സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റും മെമന്റോയും ലഭിക്കും.

2026 ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 30 വരെ ഓൺലൈൻ പോർട്ടൽ വഴിയാണ് അപേക്ഷകൾ സ്വീകരിച്ചത്. ആകെ 1,583 അപേക്ഷകൾ ലഭിച്ചു.

2026 നവംബർ 26-ന് ബിഹാറിലെ പട്നയിൽ നടക്കുന്ന ദേശീയ ക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ് (ലാലൻ സിങ്) പുരസ്കാരങ്ങൾ വിതരണം ചെയ്യും. കേന്ദ്ര സഹമന്ത്രി പ്രൊഫ. എസ്.പി. സിങ് ബാഗേൽ ചടങ്ങിൽ പങ്കെടുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.