- Trending Now:
കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ വിവിധ മേഖലകളിലേക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മാതൃകാ സംഘങ്ങൾ, മികച്ച മിൽക്ക് കൂളർ യൂണിറ്റുകൾ, മികച്ച ഗുണനിലവാരമുള്ള പാലളക്കുന്ന സംഘങ്ങൾ, മാതൃകാ കർഷകർ, ഡീലർമാർ, സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
എറണാകുളം , ഇടുക്കി , കോട്ടയം , തൃശ്ശൂർ ജില്ലകളിലായി 950 അംഗ സംഘങ്ങളാണ് മിൽമ എറണാകുളം മേഖലാ യൂണിയനിൽ പ്രവർത്തിക്കുന്നത്. ശനിയാഴ്ച്ച (26.09.2026) പെരുമ്പാവൂർ മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന മിൽമ എറണാകുളം മേഖലാ യൂണിയന്റെ 40-ാം മത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ സി.എൻ.വത്സലൻപിള്ള അവാർഡ് ദാനം നിർവഹിക്കും.
മേഖലാ യൂണിയന്റെ നാല് ജില്ലകളിലെ മാതൃകാ സംഘങ്ങൾക്കുള്ള പുരസ്ക്കാരം നേടിയ സംഘങ്ങൾ- മണീട് ആപ്കോസ് (എറണാകുളം ജില്ല),ആനന്ദപുരം ആപ്കോസ് (തൃശ്ശൂർ ജില്ല), പുതുവേലി ആപ്കോസ്(കോട്ടയം ജില്ല), ഇരുമ്പുപാലം ആപ്കോസ് (ഇടുക്കി ജില്ല), ബെസ്റ്റ് ബൾക്ക് മിൽക്ക് കൂളർ യൂണിറ്റുകൾ- കല്ലൂർക്കാട് ആപ്കോസ്(എറണാകുളം ജില്ല), മൂന്നുമുറി ആപ്കോസ്(തൃശ്ശൂർ ജില്ല), ചമ്പക്കര ആപ്കോസ് (കോട്ടയം ജില്ല), മച്ചിപ്ലാവ് ആപ്കോസ്(ഇടുക്കി ജില്ല) ,മികച്ച ഗുണനിലവാരമുള്ള സംഘങ്ങൾ- വളളുവള്ളി ആപ്കോസ് (എറണാകുളം ജില്ല), മായന്നൂർ ആപ്കോസ് (തൃശ്ശൂർ ജില്ല) , തലയോലപറമ്പ് ആപ്കോസ്(കോട്ടയം ജില്ല), തട്ടക്കുഴ ആപ്കോസ് (ഇടുക്കി ജില്ല).
മാതൃക കർഷകർക്കുള്ള ഫാം സെക്ടർ ക്ഷീരമിത്ര അവാർഡ് ആനി എബി , ചേലക്കുളം ആപ്കോസ് (എറണാകുളം ജില്ല), ബീന ജസ്റ്റിൻ , മാന്നാമംഗലം ആപ്കോസ് (തൃശൂർ ജില്ല), ബിജുമോൻ തോമസ്, കുര്യനാട് ആപ്കോസ് (കോട്ടയം ജില്ല), ജിൻസ് കുര്യൻ, കമ്പംമേട് ആപ്കോസ് (ഇടുക്കി ജില്ല) എന്നിവർ കരസ്ഥമാക്കി.
ചെറുകിട കർഷകർക്കുള്ള ക്ഷീരമിത്ര അവാർഡ് തങ്കച്ചൻ ടി പി, മണക്കാട്ടുമറ്റം ആപ്കോസ് (എറണാകുളം ജില്ല), രത്നവല്ലി ,പൂലാനി ആപ്കോസ് (തൃശൂർ ജില്ല), ബ്ലെസ്സൻ ഇ കുര്യൻ ,വെള്ളൂർ ആപ്കോസ് (കോട്ടയം ജില്ല), ജിൻസി സിജോ, കരിമ്പൻ ആപ്കോസ് (ഇടുക്കി ജില്ല) എന്നിവർക്കാണ്.
മാർക്കറ്റിംഗ് മേഖലയിൽ മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള മിൽമ മിത്ര അവാർഡിന് ഗുരുവായൂർ ദേവസ്വം , എയിംസ് എറണാകുളം, വിനായക് കാറ്റേഴ്സ് എന്നിവർക്ക് ലഭിച്ചു. സെപ്ഷ്യൻ അവാർഡ്-കൊച്ചിൻ ഷിപ്പിയാർഡ്, ബി.പി.സി.എൽ, മികച്ച ഡിസ്ട്രിബ്യൂട്ടർ- സൗഭാഗ്യ ഏജൻസി, കോട്ടയം, ഡീലർമാർക്കുള്ള അവാർഡുകൾ-കെ.സി.ചന്ദ്രശേഖരൻ (എറണാകുളം), പി.കെ. പുരുഷോത്തമൻ (കോട്ടയം), കെ.ടി.രാധാകൃഷ്ൺ (തൃശ്ശൂർ), രാധിക (ഇടുക്കി , മിൽമ ഷോപ്പി ജനറൽ വിഭാഗം -അബ്ദുൽ റഹീം, ആപ്കോസ് ഷോപ്പി വിഭാഗം - ആനന്ദപുരം ആപ്കോസ് എന്നിവരും അർഹരായി. കൂടാതെ വിവിധ സംഘങ്ങൾക്കുള്ള പ്രോത്സാഹന അവാർഡും സമ്മാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.