- Trending Now:
തിരുവനന്തപുരം: 2027 ജനുവരി 1 യോഗ്യതാ തീയതിയായ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൻറെ ഭാഗമായുള്ള കരട് വോട്ടർ പട്ടിക കേരളത്തിൽ പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട ഇആർഒ ഓഫീസുകളിലും കളക്ടറേറ്റുകളിലും ബിഎൽഒമാരുടെ പക്കലും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക ലഭ്യമാണ്.
കരട് വോട്ടർ പട്ടിക ദേശീയ പാർട്ടികൾക്കും അംഗീകൃത സംസ്ഥാന പാർട്ടികൾക്കും ബന്ധപ്പെട്ട ഇആർഒമാർ കൈമാറിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു.
കരട് വോട്ടർ പട്ടികയിൽ ആകെ 2,73,60,254 വോട്ടർമാരാണുള്ളത്. സ്ത്രീ വോട്ടർമാരുടെ എണ്ണം 1,40,38,718 ആണ്. പുരുഷ വോട്ടർമാരുടെ എണ്ണം 1,33,21,267. ട്രാൻസ്ജെൻഡർ വോട്ടർമാർ 269.
18-19 വയസ്സുള്ള 2,70,675 വോട്ടർമാരും 20-29 വയസ്സ് വിഭാഗത്തിൽപെട്ട 44,064,24 വോട്ടർമാരുമാണുള്ളത്.
നവംബർ 12 മുതൽ ഡിസംബർ 11 വരെയാണ് അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കേണ്ട കാലയളവ്. ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കരട് വോട്ടർ പട്ടിക സംബന്ധിച്ച വിവരങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.