Sections

സച്ചിൻ, ഗ്ലെൻ മഗ്രാത്ത്, ഹർഭജൻ സിംഗ് എന്നിവർ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെ പരസ്യചിത്രത്തിൽ

Friday, Nov 20, 2026
Reported By Admin
Sachin Tendulkar, Glenn McGrath Feature in Dr Agarwals Eye Hospital Ad

മുംബൈ: പ്രമുഖ നേത്രചികിത്സാ ശൃംഖലയായ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെ പുതിയ ടെലിവിഷൻ പരസ്യചിത്രത്തിൽ സച്ചിൻ ടെൻഡുൽക്കർ, ഗ്ലെൻ മഗ്രാത്ത്, ഹർഭജൻ സിങ് എന്നിവർ ഒരുമിക്കുന്നു. നർമവും അപ്രതീക്ഷിത വഴിത്തിരിവുകളും കോർത്തിണക്കിയ പരസ്യചിത്രം കാഴ്ചയിലെ മാറ്റങ്ങൾ അവഗണിക്കാതെ കൃത്യസമയത്ത് നേത്രപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യമാണ് മുന്നോട്ടുവെക്കുന്നത്.

സച്ചിനും മഗ്രാത്തും തമ്മിലുള്ള ക്രിക്കറ്റ് മൈതാനത്തെ സൗഹൃദസംഭാഷണങ്ങളും ഹർഭജന്റെ തമാശകളും ഉൾപ്പെടുത്തിയതാണ് പരസ്യത്തിന്റെ പ്രമേയം. ആശുപത്രിയുടെ ബ്രാൻഡ് അംബാസഡറാണ് സച്ചിൻ ടെൻഡുൽക്കർ.

കാഴ്ചയിൽ വ്യത്യാസം അനുഭവപ്പെട്ടാൽ പരിശോധന വൈകിക്കരുതെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് ആശുപത്രി ചെയർമാൻ പ്രൊഫ. ഡോ. അമർ അഗർവാൾ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.