- Trending Now:
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) യുവജനങ്ങൾക്കായി വിഭാവനം ചെയ്ത അത്യാധുനിക ഡിജിറ്റൽ ബാങ്കിംഗ് ശാഖ ന്യൂഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര ധനകാര്യ സേവന വകുപ്പ് ജോയിന്റ് സെക്രട്ടറി ശാലിനി പാണ്ഡെ ശാഖ ഉദ്ഘാടനം ചെയ്തു. പിഎൻബി എംഡിയും സിഇഒയുമായ അശോക് ചന്ദ്ര ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
മൾട്ടിഫങ്ഷണൽ കിയോസ്ക്, വീഡിയോ കെവൈസി സൗകര്യത്തോടെയുള്ള ഇന്റർനെറ്റ് കിയോസ്ക്, പണം നിക്ഷേപിക്കാനുള്ള ബൾക്ക് നോട്ട് അക്സപ്റ്റർ, ചെറിയ തുകകൾ വിതരണം ചെയ്യാനുള്ള മെഷീൻ, ക്യൂ മാനേജ്മെന്റ് സംവിധാനം, എൻആർഐകൾക്കായുള്ള പ്രത്യേക ലോഞ്ച് തുടങ്ങിയ സൗകര്യങ്ങൾ ശാഖയിലുണ്ട്. യുവാക്കൾ, മുതിർന്ന പൗരന്മാർ, ഉയർന്ന ആസ്തിയുള്ള ഉപഭോക്താക്കൾ, പ്രവാസികൾ എന്നിവർക്കായി 24 മണിക്കൂറും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.