- Trending Now:
കൊച്ചി: ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി മഹീന്ദ്ര എക്സ്ഇവി 9എസ് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ 7-സീറ്റർ എസ്യുവിയായി മാറി. ഇന്ധന വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒരുപോലെ പിന്നിലാക്കിയാണ് ഈ നേട്ടം. 5-സ്റ്റാർ റേറ്റിംഗ് നേടുന്ന രാജ്യത്തെ ആദ്യത്തെ 7-സീറ്റർ ഇലക്ട്രിക് വാഹനമെന്ന ബഹുമതിയും എക്സ്ഇവി 9എസ് സ്വന്തമാക്കി.
മുതിർന്നവരുടെ സുരക്ഷയിൽ 32-ൽ 31.15 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 45 പോയിന്റും നേടിയാണ് വാഹനം കരുത്ത് തെളിയിച്ചത്. ഭാരത് എൻക്യാപിൽ ഇതുവരെ പരീക്ഷിച്ച എല്ലാ 7-സീറ്റർ വാഹനങ്ങളിലും വെച്ച് ഏറ്റവും ഉയർന്ന സ്കോറായ 76.15 പോയിന്റാണ് എക്സ്ഇവി 9എസ് നേടിയത്. ഇതോടെ മഹീന്ദ്രയുടെ ഇൻഗ്ലോ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച മൂന്ന് ഇലക്ട്രിക് ഒറിജിൻ എസ്യുവികളും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കി.
രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിൽ നിന്ന് എക്സ്ഇവി 9എസിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മഹീന്ദ്ര & മഹീന്ദ്ര ഓട്ടോമോട്ടീവ് ബിസിനസ് പ്രസിഡന്റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഡോ. വേലുസാമി ആർ പറഞ്ഞു. രാജ്യത്തെ നമ്പർ 1 ഇലക്ട്രിക് വാഹനമായി മാറിയത് ബ്രാൻഡിലുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും, 5-സ്റ്റാർ റേറ്റിംഗ് ആ വിശ്വാസം കൂടുതൽ ശക്തമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2025 നവംബറിൽ പുറത്തിറങ്ങിയ മഹീന്ദ്ര എക്സ്ഇവി 9എസിൽ ഏഴ് എയർബാഗുകൾ, അഞ്ച് റഡാറുകളും വിഷൻ ക്യാമറയുമുള്ള ലെവൽ 2+ അഡാസ്, ഡ്രൈവർ ഉറങ്ങിപ്പോകുന്നത് തിരിച്ചറിയുന്ന സംവിധാനം, ലൈവ് വ്യൂവും റെക്കോർഡിംഗുമുള്ള സെക്യൂർ360 പ്രോ തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങളാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.