Sections

വനിതാ ഡ്രൈവർമാരുടെ സേവനം വിപുലീകരിച്ച് ഫ്യൂച്ചർപോയിന്റ് ക്യാബ്സ്

Thursday, Nov 19, 2026
Reported By Admin
FuturePoint Cabs Expands Women Driver Services and Recruitment

  • പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് സിഐഐ ദേശീയ പുരസ്കാരം
  • പുതിയ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: വനിതാ ഡ്രൈവർമാരുടെ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഫ്യൂച്ചർപോയിന്റ് ക്യാബ്സ്. കോർപറേറ്റ് യാത്രകൾക്കു പുറമെ വിവാഹച്ചടങ്ങുകൾ, സമ്മേളനങ്ങൾ, ഹോട്ടൽ-വിനോദസഞ്ചാര മേഖല, വിമാനത്താവള യാത്രകൾ തുടങ്ങിയവയ്ക്കും വനിതാ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കും. ഐബിഎസ് സോഫ്റ്റ്വെയറിന്റെ സിഎസ്ആർ പിന്തുണയോടെ ഐബിഎസ് ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്.

വനിതാ ഡ്രൈവർമാരെ വാർത്തെടുക്കുന്നതിനുള്ള അടുത്ത പരിശീലന ബാച്ചിലേക്ക് 21നും 50നും ഇടയിൽ പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എറണാകുളം കാക്കനാട്ട് നടക്കുന്ന പരിശീലനം ഭക്ഷണവും പഠനസാമഗ്രികളും ഉൾപ്പെടെ സൗജന്യമാണ്. ഫോർവീലർ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് മുൻഗണന. ഡ്രൈവിങ് പരിശീലനത്തിനുപുറമെ, പെരുമാറ്റരീതികൾക്കും ആശയവിനിമയത്തിനും പ്രാധാന്യം നൽകുന്ന ക്ലാസ്റൂം പരിശീലനവും പദ്ധതിയുടെ ഭാഗമാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേഷനും ഫ്യൂച്ചർപോയിന്റിൽ തൊഴിൽ അവസരവും ലഭിക്കും. പ്രതിമാസം 20,000 മുതൽ 25,000 രൂപവരെ വരുമാനത്തിനൊപ്പം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇൻസെന്റീവുകളും ലഭിക്കും. താൽപര്യമുള്ളവർ 8129902043 എന്ന നമ്പറിൽ ബന്ധപ്പെടാം.

വനിതകളുടെ സാമ്പത്തിക സ്വാശ്രയത്വവും തൊഴിൽ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള സംരംഭമാണിതെന്ന് ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് പറഞ്ഞു. കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്നും പൊതുജനങ്ങളിൽനിന്നും ലഭിച്ച പ്രതികരണമാണ് കൂടുതൽ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കാൻ പ്രേരണയായത്. സാമൂഹിക പ്രതിബദ്ധതയും ബിസിനസ് സുസ്ഥിരതയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ സംരംഭത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2025 ഏപ്രിലിലാണ് ഫ്യൂച്ചർപോയിന്റ് ക്യാബ്സ് ആരംഭിച്ചത്. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് 2026-ലെ സിഐഐ ദേശീയ പരിസ്ഥിതി മികച്ച പ്രവർത്തന പുരസ്കാരവും ലഭിച്ചു. ആകെ പൂർത്തിയാക്കിയ 7,150 യാത്രകളിൽ 5,000-ത്തിലധികവും ഇലക്ട്രിക് വാഹനങ്ങളിലായിരുന്നു. വാഹനങ്ങൾ സഞ്ചരിച്ച ആകെ 2.5 ലക്ഷം കിലോമീറ്ററിൽ 1.75 ലക്ഷത്തിലധികം കിലോമീറ്ററും ഇലക്ട്രിക് വാഹനങ്ങളിലൂടെയായിരുന്നു. ഈ നേട്ടത്തിനാണ് 13-ാമത് സിഐഐ ദേശീയ പരിസ്ഥിതി മികച്ച പ്രവർത്തന പുരസ്കാരത്തിലെ എക്സലന്റ് എൻവയോൺമെന്റൽ പ്രോജക്ട് അവാർഡ് ലഭിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.