Sections

എം.എസ്.എം.ഇ-കൾക്കും വൻകിട സ്ഥാപനങ്ങൾക്കുമായി വാട്‌സ്ആപ്പ് ബിസിനസ് സൊല്യൂഷൻസ് അവതരിപ്പിച്ച് വി ബിസിനസ്

Friday, Nov 20, 2026
Reported By Admin
Vi Business Launches WhatsApp Business Solutions for Enterprises

കൊച്ചി: വോഡഫോൺ ഐഡിയയുടെ എന്റർപ്രൈസ് വിഭാഗമായ വി ബിസിനസ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എം.എസ്.എം.ഇ) വൻകിട സ്ഥാപനങ്ങൾക്കുമായി പുതിയ വാട്സ്ആപ്പ് ബിസിനസ് സൊല്യൂഷൻസ് അവതരിപ്പിച്ചു.

എം.എസ്.എം.ഇ-കൾക്ക് വി വെബ്സൈറ്റിലൂടെ 15 മിനിറ്റിനുള്ളിൽ ഡിജിറ്റൽ ഓൺബോർഡിംഗ് പൂർത്തിയാക്കി സേവനം ആരംഭിക്കാം. ബൾക്ക് ബ്രോഡ്കാസ്റ്റുകൾ, ഇന്ററാക്ടീവ് ബട്ടണുകളും കാറ്റലോഗുകളുമുള്ള ടെംപ്ലേറ്റുകൾ, ലളിതമായ അനലിറ്റിക്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. വൻകിട സ്ഥാപനങ്ങൾക്കായി എ.ഐ ചാറ്റ്ബോട്ടുകൾ, പ്രവചന വ്യക്തിഗതമാക്കൽ, ഓട്ടോമേഷൻ എന്നിവ ലഭ്യമാണ്. എസ്.എം.എസ്, വോയ്സ്, ഇമെയിൽ, ലൈവ് ചാറ്റ് എന്നിവയ്ക്കൊപ്പം CPaaS, CCaaS സൗകര്യങ്ങളുമായി വാട്സ്ആപ്പ് മെസേജിംഗും വോയ്സും സംയോജിപ്പിക്കാനും ഇതിലൂടെ സാധിക്കും.

ഉപഭോക്താക്കളുമായുള്ള ആശയവിനിമയം എളുപ്പമാക്കാനും സംഭാഷണാധിഷ്ഠിതവും എ.ഐ അധിഷ്ഠിതവുമായ സേവനങ്ങൾ നൽകാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വോഡഫോൺ ഐഡിയ ചീഫ് എന്റർപ്രൈസ് ബിസിനസ് ഓഫീസർ എം.പി. സുനിൽ കുമാർ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.