- Trending Now:
കൊച്ചി: 138 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയും ഇന്ത്യയിലെ മുൻനിര എൻബിഎഫ്സികളിലൊന്നുമായ മുത്തൂറ്റ് ഫിൻകോർപ്പ്, ചെറുകിട വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുത്തൂറ്റ് ഫിൻകോർപ്പ് സ്പാർക് അവാർഡുകൾ നൽകുന്നു.
രാജ്യത്തെ ചെറുകിട വ്യവസായികളുടെ അതുല്യ സംഭാവനകൾ, നൂതന ആശയങ്ങൾ, പ്രതിസന്ധികളോട് ചെറുത്തുനിൽക്കുന്ന മനോഭാവം എന്നിവയ്ക്കുള്ള അംഗീകാരമാണ് ഈ അവാർഡിലൂടെ ലക്ഷ്യമിടുന്നത്. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, വുമൺ എന്റർപ്രണർ ഓഫ് ദി ഇയർ, ഇമേർജിംഗ് ലീഡർ ഓഫ് ദി ഇയർ, ഇന്നൊവേറ്റേർസ് ഓഫ് ദി ഇയർ, ടെക്ക് ട്രെയിൽബ്ലാസർ, സോഷ്യൽ ഇംപാക്ട് ലീഡർ, ഫാസ്റ്റസ്റ്റ് ഗ്രോവിംഗ് ബിസിനസ് എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്.
രാജ്യത്തെ ഏത് മേഖലയിൽ നിന്നുള്ള ചെറുകിട സംരംഭകർക്കും ജൂലൈ 10 വരെ https://mflsparkawards.muthootfincorp.com/, www.muthootfincorp.com വഴി സൗജന്യമായി നോമിനേഷനുകൾ നൽകാം.
വിജയികൾക്ക് ദേശിയ അംഗീകാരത്തോടൊപ്പം വിദഗ്ധ ബിസിനസ് മെന്റർഷിപ്പും ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഉൾപ്പടെ പങ്കെടുക്കുന്ന അവാർഡ് വിതരണ ചടങ്ങിലേക്ക് ഒരു കുടുംബാംഗത്തോടൊപ്പമുള്ള സൗജന്യ യാത്രയും ലഭിക്കും. അതത് വ്യാവസായിക മേഖലകളിൽ നിന്നുള്ള സ്വതന്ത്ര ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
ഇന്ത്യയുടെ ചെറുകിട വ്യവസായ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് സ്പാർക് അവാർഡുകളിലൂടെ തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. ഇതിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കും അവരുടെ വളർച്ചക്കാവശ്യമായ കാര്യങ്ങൾ പ്രാപ്യമാക്കും. സാമ്പത്തിക പിന്തുണയ്ക്കപ്പുറം അംഗീകാരവും പ്രോത്സാഹനവുമാണ് അവർക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്താകമാനം 3700ലധികം ശാഖകളും ശക്തമായ ഡിജിറ്റൽ സാന്നിധ്യവുമുള്ള മുത്തൂറ്റ് ഫിൻകോർപ്പിന് നഗര, അർധ നഗര, ഗ്രാമ പ്രദേശങ്ങളിലെ സംരംഭകരിലേക്ക് നേരിട്ട് എത്തിച്ചേരാൻ സാധിക്കും. ഈ അവാർഡുകളിലൂടെ കമ്പനി തങ്ങളുടെ ലക്ഷ്യം കൂടുതൽ ശക്തിപ്പെടുത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.