- Trending Now:
പൊതുമൂലധന ചെലവുകൾ വർധിപ്പിക്കുന്നതിലും നിർമ്മാണം ത്വരിതപ്പെടുത്തുന്നിലും കൃത്യമായ ശ്രദ്ധ പതിപ്പിക്കുന്ന വികസനോൻമുഖമായ ബജറ്റാണിതെന്ന് വേദാന്ത ചെയർമാൻ അനിൽ അഗർവാൾ പറഞ്ഞു.
യുവാക്കൾക്ക് അവരുടെ ജീവിത മാർഗങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം നൽകുകയും വനിതകൾക്ക് സാമ്പത്തികമായി സ്വതന്ത്രരാകാൻ വഴിയൊരുക്കുന്നതും മെഡിക്കൽ ടൂറിസം പോലെ തൊഴിൽ സൃഷ്ടിക്കു വൻതോതിൽ സഹായകമായ മേഖലകൾക്ക് സാഹചര്യമൊരുക്കുന്നതുമായ ബജറ്റാണിത്.
നിർണായക ധാതുക്കളുടേയും അപൂർവ മൂലകങ്ങളുടേയും കാര്യത്തിൽ സർക്കാരിനുള്ള മികച്ച ശ്രദ്ധയെ താൻ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഖനനം, സംസ്ക്കരണം, ഗവേഷണ-വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഒഡിഷ, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കേരളം എന്നിവിടങ്ങളിലായുള്ള റെയർ എർത്ത്സ് ഇടനാഴി വളർച്ചയെ ശക്തമാക്കുകയും തൊഴിലവസരങ്ങളും ധാതു സുരക്ഷയും വർധിപ്പിക്കുകയും ചെയ്യും. നിർണായക ധാതുക്കളുടെ സംസ്ക്കരണത്തിനായുള്ള മൂലധന വസ്തുക്കൾക്ക് ഇറക്കുമതി തീരുവ ഇളവു നൽകുന്നത് നിലവിലെ ആഗോള സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ വളരെ സമയോചിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രത്യേക സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട് ഇളവുകൾ നൽകി ആഭ്യന്തര വിപണിയിൽ ചില വിൽപനകൾ നടത്താൻ അനുമതി നൽകുന്നത് വളരെ മികച്ചൊരു നീക്കമാണ്.
അനിശ്ചിതത്വത്തിൻറേതായ കാലത്തും ഇന്ത്യൻ സമ്പദ്ഘടനയെ കൃത്യമായി മുന്നോട്ടു നയിക്കുന്നത് തുടരുന്ന പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും താൻ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.