Sections

യൂണിയൻ ബജറ്റ് 2026; പ്രധാന പ്രഖ്യാപനങ്ങൾ

Sunday, Feb 01, 2026
Reported By Admin
Union Budget Highlights: Modi Govt’s Third Budget

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നു. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടം തുടർന്ന ധനമന്ത്രി പതിവിന് വിപരീതമായി ഞായറാഴ്ച ബജറ്റവതരിപ്പിക്കുക എന്ന പ്രത്യേകതയും സ്വന്തമാക്കി. ബജറ്റിൽ മുംബൈ - പൂണെ, പൂണെ, ഹൈദരാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ഹൈദരാബാദ്-ചെന്നെ, ചെന്നൈ-ബംഗളൂരു, ഡൽഹി-വരാണസി, വരാണി-സിലിഗുരി എന്നീ ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചു. കേരളം അതിവേഗ റെയിൽ പദ്ധതിയിൽ ഇടംപിടിച്ചില്ല. 12 പുതിയ ജലപാതകളിലും കേരളം ഉൾപ്പെട്ടില്ല. എന്നാൽ ധാതു ഇടനാഴി പദ്ധതിയിൽ കേരളം ഉൾപ്പെട്ടു. അപൂർവ ധാതുഖനനം വർധിപ്പിക്കുവാനായി ആണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഒഡീഷ കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയാണ് ധാതു ഇടനാഴി പ്രഖ്യാപിച്ചത്. നികുതി ഇനങ്ങളിൽ നിരവധി പ്രഖ്യാപനങ്ങൾ നടത്തിയ ധനമന്ത്രി പുതിയ ആദായ നികുതി നിയമം ഈ ഏപ്രിലിൽ നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചു.

ബജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ

  • അർബുദചികിത്സയ്ക്കുള്ള 17 മരുന്നുകൾക്കുള്ള കസ്റ്റംസ് തീരുവ കുറച്ചു
  • കാർഗോ നീക്കത്തിന് ജല ഇടനാഴി
  • വിദേശത്തേക്ക് പണം അയക്കാൻ നികുതി കുറയ്ക്കും
  • എയർക്രാഫ്റ്റ് ഭാഗങ്ങൾക്ക് നികുതിയില്ല
  • സോഡിയം ആന്റിമോണേറ്റിന് കസ്റ്റംസ് തീരുവയില്ല
  • കടൽ വിഭവങ്ങൾക്ക് വില കുറയും
  • തുകൽ ഉൽപ്പന്നങ്ങൾക്ക് വില കുറയും
  • വരുമാനത്തെ കുറിച്ച് തെറ്റായ വിവരം നൽകിയാൽ കടുത്ത ശിക്ഷ
  • അന്തിമ നികുതി നിരക്ക് 14 ശതമാനമാക്കി കുറച്ചു
  • ലിഥിയം അയേൺ ബാറ്ററികളുടെ ഇറക്കുമതിക്ക് ഇളവ്
  • ആണവ പദ്ധതി വസ്തുക്കളുടെ ഇറക്കുമതി ഇളവ് തുടരും
  • വിദേശ ഇന്ത്യക്കാർക്ക് നികുതി ഇളവ്
  • കന്നുകാലി വളർത്തലിന് സബ്സിഡി
  • ഡാറ്റാ സെന്റർ കമ്പനികൾക്ക് വൻ ഇളവ്, 2047 വരെ ടാക്സ് ഹോളിഡേ
  • മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് രണ്ട് ശതമാനമാക്കി
  • പരിശോധനയ്ക്ക് ശേഷവും ടാക്സ് റിട്ടേൺ വിവരം പുതുക്കാം
  • വിദേശയാത്രയുടെ ടിസിഎസ് അഞ്ചിൽനിന്ന് രണ്ട് ശതമാനമാക്കി
  • വനിതാ ശാക്തീകരണത്തിനായി ഷീ മാർട്ടുകൾ
  • വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് നികുതിയില്ല
  • വിദേശ യാത്രാനികുതി 2% കുറച്ചു
  • സംസ്ഥാനങ്ങൾക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്റായി ലഭിക്കും
  • പുതിയ അക്കാദമിക് സെന്ററുകൾ വരും
  • നികുതി നിയമങ്ങൾ ലഘൂകരിക്കും
  • സ്പോർട്സ് ഉപകരണ നിർമാണത്തിനും ?ഗവേഷണത്തിനും പദ്ധതി
  • കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ശ്രമിക്കും
  • പുതിയ ആദായനികുതി ആക്ട് ഏപ്രിൽ ഒന്നുമുതൽ
  • കായിക മേഖലയെ പരിവർത്തനം ചെയ്യാൻ ഖേലോ ഇന്ത്യ ദൗത്യം ആരംഭിക്കും
  • ധനക്കമ്മി കുറയ്ക്കും, ജിഡിപിയുടെ 4.5 ശതമാനമാക്കും
  • കടലാമ പരിചരണത്തിന് കേരളത്തിൽ പ്രത്യേക കേന്ദ്രം
  • ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലകൾക്ക് സഹായം
  • ജാംനഗറിലെ ലോകാരോഗ്യ സംഘടനയുടെ മെഡിക്കൽ സെന്റർ നവീകരിക്കും
  • നാളികേര ഉത്പാദന വർധനവിന് പദ്ധതി
  • സ്കൂളുകളിൽ കണ്ടന്റ് ക്രിയേറ്റർ ലാബുകൾ
  • തീരദേശ ടൂറിസം പദ്ധതി
  • വിദ്യാഭ്യാസം-തൊഴിൽ സ്ഥിരം കമ്മിറ്റി സ്ഥാപിക്കും
  • കണ്ടെയിനർ നിർമാണത്തിന് പ്രത്യേക പദ്ധതി
  • വിദേശ വിനിമയ മാനേജ്മെന്റ് ചട്ടക്കൂട് സർക്കാർ അവലോകനം ചെയ്യും
  • അതിവേഗ റെയിൽ ഇടനാഴിയില്ല, കേരളത്തിന് നിരാശ
  • മെഡിക്കൽ ടൂറിസത്തിന് പദ്ധതി
  • എയിംസ് മാതൃകയിൽ ആയുർവേദ രം?ഗത്ത് മൂന്ന് ഐഐഎകൾ
  • വിദ്യാർഥികൾക്ക് എല്ലാ ജില്ലകളിലും ഒരു വനിതാ ഹോസ്റ്റൽ
  • 5 വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ പ്രവർത്തനക്ഷമമാക്കാൻ പദ്ധതി
  • അധിക വളർച്ച സാധ്യതയുള്ള കമ്പനികൾക്ക് പിന്തുണ നൽകുന്നതിനായി 10,000 കോടി രൂപയുടെ SME വളർച്ചാ ഫണ്ട്
  • സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും ആറ് മേഖലകളിൽ ഇടപെടലുകൾ
  • ഏറ്റവും ചെറിയ സ്ഥാപനങ്ങളെ നിലനിർത്തുന്നതിനായി, സ്വയംപര്യാപ്തതാ ഇന്ത്യ ഫണ്ടിന് 2,000 കോടി രൂപ അധികമായി അനുവദിക്കും
  • 200 പഴയ വ്യവസായ ശാലകൾ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി
  • നഗരങ്ങളെ ബന്ധിപ്പിച്ച് ഏഴ് അതിവേഗ റെയിൽ ഇടനാഴി
  • ബഹിരാകാശ മേഖലയിൽ സ്വയംപര്യാപ്തത നേടുന്നതിനായി ദേശീയ ഫൈബർ പദ്ധതി
  • തുണിത്തര വ്യവസായ ശാലകളെ ആധുനികവൽക്കരിക്കുന്നതിനായി തുണിത്തര വികസന, തൊഴിൽ പദ്ധതി
  • ചെറുകിടപദ്ധതികൾക്ക് 20000 കോടി രൂപ
  • ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0: സെമികണ്ടക്ടറുകൾക്കായുള്ള വ്യവസായം നയിക്കുന്ന ഗവേഷണ, പരിശീലന കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
  • ബയോ ഫാർമയ്ക്ക് 10000 കോടി രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.