Sections

പഞ്ചാബ് നാഷണൽ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 5,532 കോടി രൂപ

Tuesday, Oct 20, 2026
Reported By Admin
PNB Q2 Net Profit Rises 12.8% to ₹5,532 Crore

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിന്റെ 2026-27 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായം മുൻവർഷത്തെ സമാനപാദത്തിലെ 4,904 കോടി രൂപയിൽനിന്ന് 12.8 ശതമാനം വർധിച്ച് 5,532 കോടി രൂപയായി. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ അറ്റപലിശ വരുമാനം 10.8 ശതമാനം ഉയർന്ന് 11,601 കോടി രൂപയായി.

പ്രവർത്തനലാഭം 4.2 ശതമാനം വർധിച്ച് 7,532 കോടി രൂപയിലെത്തി. മൊത്തം വരുമാനം 5.4 ശതമാനം വർധിച്ച് 38,185 കോടി രൂപയായി. 2026 സെപ്റ്റംബർ അവസാനത്തെ കണക്കനുസരിച്ച് ബാങ്കിന്റെ ആഗോള ബിസിനസ് 11.9 ശതമാനം വർധിച്ച് 31.18 ലക്ഷം കോടി രൂപയായി. ആഗോള നിക്ഷേപം 9.9 ശതമാനം ഉയർന്ന് 17.77 ലക്ഷം കോടി രൂപയും വായ്പകൾ 14.7 ശതമാനം വർധിച്ച് 13.41 ലക്ഷം കോടി രൂപയുമായി.

മൊത്ത നിഷ്ക്രിയ ആസ്തി അനുപാതം മുൻവർഷത്തെ 3.45 ശതമാനത്തിൽനിന്ന് 2.55 ശതമാനമായി കുറഞ്ഞു.അറ്റ നിഷ്ക്രിയ ആസ്തി അനുപാതം 0.36 ശതമാനത്തിൽനിന്ന് 0.25 ശതമാനമായി മെച്ചപ്പെട്ടു. എംഎസ്എംഇ വായ്പകളിൽ 19.8 ശതമാനവും കാർഷിക മുൻഗണനാ മേഖലയിലെ വായ്പകളിൽ 18.1 ശതമാനവും വളർച്ച രേഖപ്പെടുത്തി. ഡിജിറ്റൽ ഇടപാടുകൾ 31 ശതമാനം വർധിച്ച് 408 കോടിയായി. ബാങ്കിന്റെ ആകെ ഇടപാടുകളുടെ 95.7 ശതമാനവും ഡിജിറ്റൽ വഴിയായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.