Sections

ഐസിഐസിഐ ബാങ്ക് ഷോപ്പിംഗ്, യാത്രാ, ലൈഫ്സ്റ്റൈൽ ബ്രാൻഡുകളിൽ ആകർഷകമായ ഓഫറുകളുമായി   'ഫെസ്റ്റിവ് ബോണാൻസ' വീണ്ടും അവതരിപ്പിക്കുന്നു

Wednesday, Oct 07, 2026
Reported By Admin
ICICI Bank Festive Bonanza Offers Up to ₹35,000 Discount

  • ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്സ് സെയിലിൽ 10 ശതമാനം കിഴിവ്
  • പുതിയ ഐഫോൺ ഡ്യുയോ^, ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയ്ക്ക് 7,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്
  • എൽജി, സാംസങ്, ഹയർ എന്നിവയുടെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് 30,000 രൂപ വരെ കിഴിവ്
  • മേക് മൈ ട്രിപ്പ് ഹോളിഡേ പാക്കേജുകൾക്ക് 35,000 രൂപ വരെ കിഴിവ്

കൊച്ചി: ഓൺലൈൻ ഷോപ്പിംഗ്, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ്, യാത്ര, ഫർണിച്ചർ, ഹോം ഡെക്കോർ, ഫാഷൻ, ക്വിക്ക് കൊമേഴ്സ് തുടങ്ങിയ മേഖലകളിലെ പ്രമുഖ ബ്രാൻഡുകളിലുടനീളം ആകർഷകമായ ഓഫറുകളുമായി ഐസിഐസിഐ ബാങ്കിന്റെ വാർഷിക 'ഫെസ്റ്റിവ് ബോണാൻസ'. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, കാർഡ്ലെസ് ഇഎംഐ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പ്രത്യേക ഡീലുകളും കിഴിവുകളും ക്യാഷ്ബാക്കുകളും പ്രയോജനപ്പെടുത്താം.

2026 ഒക്ടോബർ 8ന് ആരംഭിക്കുന്ന ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്സ് സെയിലുമായി ബാങ്കിന് പങ്കാളിത്തമുണ്ട്. ഇതിലൂടെ വിവിധ ഉൽപ്പന്നങ്ങൾക്ക് ഉപഭോക്താക്കൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും.

പുതിയ ഐഫോൺ ഡ്യുയോ^, ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് 7,000 രൂപ വരെയും, തിരഞ്ഞെടുത്ത ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് 15,000 രൂപ വരെയും ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ആപ്പിളിന്റെ 'ഐഫോൺ ഫോർ ലൈഫ്' പ്രോഗ്രാമും തിരഞ്ഞെടുക്കാം. ഇതിലൂടെ തിരഞ്ഞെടുത്ത ഐഫോൺ മോഡലുകൾ 2,497 രൂപ മുതൽ ആരംഭിക്കുന്ന 24 മാസത്തെ പലിശരഹിത ഇഎംഐയിൽ സ്വന്തമാക്കാം. കൂടാതെ, അടുത്ത ഐഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ നിലവിലുള്ള ഐഫോണുകൾക്ക് ഉറപ്പായ ബൈബാക്ക് ഓപ്ഷനും ലഭിക്കും.

ഗൂഗിൾ പിക്സൽ, എൽജി, സോണി, സാംസങ്, ഹയർ, എച്ച്പി, ഡെൽ, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, എയർ ഇന്ത്യ, മേക് മൈ ട്രിപ്പ്, ഗോബിബോ, യാത്ര, അജിയോ, ടാറ്റ ക്ലിക്ക്, ബ്ലിങ്കിറ്റ്, അർബൻ ലാഡർ, പെപ്പർഫ്രൈ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായും ബാങ്കിന് പങ്കാളിത്തമുണ്ട്.

ഉത്സവ ആഘോഷങ്ങൾ സന്തോഷത്തിന്റെയും ഒരുമയുടെയും അവസരങ്ങളാണ്. അവ കൂടുതൽ സവിശേഷമാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു. ഈ വർഷത്തെ 'ഫെസ്റ്റിവ് ബോണാൻസ'യിലൂടെ, ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ ലാഭകരവും സൗകര്യപ്രദവും അവിസ്മരണീയവുമാക്കുന്ന ആകർഷകമായ ഓഫറുകൾ നൽകുന്നതിനായി പ്രമുഖ ബ്രാൻഡുകളുമായി ഞങ്ങൾ പങ്കാളികളായിട്ടുണ്ട്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡ് ഇഎംഐകൾ, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം.'

മറ്റ് പ്രധാന ഓഫറുകൾ താഴെ പറയുന്നവയാണ്:*

  • മൊബൈൽ ഫോണുകൾ: ഗൂഗിൾ പിക്സൽ 11, ഷവോമി സ്മാർട്ട്ഫോണുകൾക്ക് 10,000 രൂപ വരെയും, ഒപ്പോ, വൺപ്ലസ് ഫോണുകൾക്ക് 5,000 രൂപ വരെയും കിഴിവ്.
  • ഫാഷൻ: ടാറ്റ ക്ലിക്ക്, അജിയോ എന്നിവയിലൂടെയുള്ള ഷോപ്പിംഗിന് 12ശതമാനം വരെ കിഴിവ്.
  • ഇലക്ട്രോണിക്സ്: എൽജി, സാംസങ്, ഹയർ, സോണി, എച്ച്പി, മൈക്രോസോഫ്റ്റ് സർഫേസ്, ജെബിഎൽ തുടങ്ങിയ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് 30,000 രൂപ വരെ കിഴിവ്. ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് എന്നിവിടങ്ങളിലും വിവിധ ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ കിഴിവുകൾ ലഭിക്കും.
  • യാത്ര: മേക് മൈ ട്രിപ്പ്, ഗോബിബോ, യാത്ര, ഈസ്മൈട്രിപ്പ്, ഐക്സിഗോ, പേടിഎം ഫ്ലൈറ്റ്സ് തുടങ്ങിയ യാത്രാ പ്ലാറ്റ്ഫോമുകളിലൂടെ ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, ഹോളിഡേ പാക്കേജുകൾ എന്നിവയ്ക്ക് 35,000 രൂപ വരെ കിഴിവും, എയർ ഇന്ത്യ വെബ്സൈറ്റ് വഴിയുള്ള ഫ്ലൈറ്റ് ബുക്കിംഗുകൾക്ക് 10ശതമാനം കിഴിവും ലഭിക്കും.
  • ഫർണിച്ചറും ഹോം ഡെക്കോറും: പെപ്പർഫ്രൈ, അർബൻ ലാഡർ, ദി സ്ലീപ്പ് കമ്പനി, സ്ലീപ്പിഹെഡ്, ഡുറോഫ്ലെക്സ്, ബോണിറ്റോ ഡിസൈൻസ്, ഇന്റീരിയർ കമ്പനി, ഫർണിസെലാൻ എന്നിവയിൽ 30 ശതമാനം വരെ കിഴിവ്.
  • ക്വിക്ക് കൊമേഴ്സ്: ഫ്ലിപ്കാർട്ട് മിനിറ്റ്സ്, ബ്ലിങ്കിറ്റ്, സെപ്റ്റോ എന്നിവയിലൂടെ പലചരക്ക് സാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും വാങ്ങുമ്പോൾ കിഴിവുകൾ ലഭിക്കും.
  • പ്രത്യേക ഓഫറുകൾ: ആവിസ്, കോർഡേലിയ ക്രൂയിസ്, പിക്ക്യൂർട്രെയ്ൽ, നാഷർ മൈൽസ്, ഫെൺസ് എൻ പെറ്റൽസ്, ഐജിപി, എലീവാസ് തുടങ്ങിയ ബ്രാൻഡുകളിൽ 35 ശതമാനം വരെ കിഴിവ്.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെ മറ്റ് എക്കാലത്തെയും ആനുകൂല്യങ്ങൾ:

  • ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആമസോണിൽ നടത്തുന്ന വാങ്ങലുകൾക്ക് അഞ്ച് ശതമാനം വരെ റിവാർഡ് പോയിന്റുകൾ നേടാം
  • മേക് മൈ ട്രിപ്പ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മേക് മൈ ട്രിപ്പ് ബുക്കിംഗുകളിൽ ആറ് ശതമാനം വരെ മൈകാഷ് പ്രയോജനപ്പെടുത്താം
  • അദാനി വൺ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അദാനി വൺ ഇക്കോസിസ്റ്റത്തിൽ ഏഴ് ശതമാനം വരെ റിവാർഡ് പോയിന്റുകൾ നേടാം
  • ഓഫറുകൾക്ക് നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ് ^ ലോഞ്ചിനു ശേഷം ബാധകമായ ഓഫർ 'ഫെസ്റ്റിവ് ബോണാൻസ' ഓഫറുകളെക്കുറിച്ച് കൂടുതലറിയാനും അവ പ്രയോജനപ്പെടുത്താനും https://www.icici.bank.in/campaigns/bonanza/index സന്ദർശിക്കുക. വാർത്തകൾക്കും അപ്ഡേറ്റുകൾക്കും www.icici.bank.in സന്ദർശിക്കുക, www.x.com/ICICIBank ൽ പിന്തുടരുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.