- Trending Now:
മുംബൈ: സെപ്റ്റംബർ 28 മുതൽ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്കിൽ സഹകരണ ബാങ്കുകൾ പങ്കെടുക്കില്ലെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ആൻഡ് ക്രെഡിറ്റ് സൊസൈറ്റീസ് (എൻഎഎഫ്സിയുബി), എൻയുസിഎഫ്ഡിസി, എൻഎഎഫ്എസ്സിഒബി എന്നീ സംഘടനകൾ അറിയിച്ചു. രാജ്യത്തെ സഹകരണ ബാങ്കുകൾ സാധാരണ പ്രവർത്തനക്രമത്തിൽ ഉപഭോക്താക്കൾക്കും അംഗങ്ങൾക്കും ബാങ്കിങ് സേവനങ്ങൾ നൽകുന്നത് തുടരും.
രാജ്യത്ത് ഏകദേശം 1,450 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളും (യുസിബി), 34 സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളും (എസ്ടിസിബി), 351 ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളും (ഡിസിസിബി) പ്രവർത്തിക്കുന്നുണ്ട്. ശാഖാ ഇടപാടുകൾ, നിക്ഷേപം, പിൻവലിക്കൽ, പണമയയ്ക്കൽ, കാർഷിക വായ്പ തുടങ്ങിയ സേവനങ്ങൾ ബാങ്കുകളുടെ സൗകര്യത്തിനനുസരിച്ച് ലഭ്യമാകും. എടിഎം, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളും ലഭ്യമായിടത്ത് തുടരും. പ്രത്യേക സേവനങ്ങളുടെ ലഭ്യത സംബന്ധിച്ച് ഉപഭോക്താക്കൾ അതത് ബാങ്കുകളുമായി ബന്ധപ്പെടണമെന്നും സംഘടനകൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.