- Trending Now:
തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിൽ നിന്നുള്ള പ്രതിനിധി സംഘം ഡെൻമാർക്കിലെ ഇന്ത്യൻ അംബാസഡർ മനീഷ് പ്രഭാതുമായി കൂടിക്കാഴ്ച നടത്തി. എച്ച്എൽഎൽ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. അനിത തമ്പിയുടെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം.
എച്ച്എൽഎൽ ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ബെന്നി ജോസഫ്, എച്ച്എൽഎൽ ഗവൺമെൻറ് ബിസിനസ് ഡിവിഷൻ ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻ (ജി.ബി.ഡി ആൻഡ് സി.സി) വൈസ് പ്രസിഡൻറ് ഹരികൃഷ്ണൻ നമ്പൂതിരി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
എച്ച്എൽഎൽ ഉൽപ്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ ഗർഭനിരോധന മാർഗങ്ങൾ, ആശുപത്രി ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ആയുർവേദ ഉൽപ്പന്നങ്ങൾ, വാക്സിനുകൾ, വ്യക്തിഗത ശുചിത്വ ഉൽപ്പന്നങ്ങൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കൂടിക്കാഴ്ചയിൽ അംബാസഡർക്കു മുന്നിൽ അവതരിപ്പിച്ചു. ഡെൻമാർക്കിൽ വെയർഹൗസുകൾ സ്ഥാപിക്കുന്നതിലും 'ആരോഗ്യ മൈത്രി എയ്ഡ് ക്യൂബ്' ഉപയോഗിച്ചുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളിലും മാനസികാരോഗ്യ മേഖലയിൽ കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിനുമുള്ള എച്ച്എൽഎല്ലിൻറെ താൽപ്പര്യം അറിയിക്കുകയും ചെയ്തു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ 60 വർഷത്തിലേറെ പാരമ്പര്യമുള്ള എച്ച്എൽഎൽ രാജ്യത്തിൻറെ ആരോഗ്യ സംരക്ഷണ മേഖല ശക്തിപ്പെടുത്തുന്നതിലും സർക്കാരിൻറെ ആരോഗ്യ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിലും നിർണായക സംഭാവന നൽകിപ്പോരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.