- Trending Now:
കേരളത്തിന്റെ സമ്പന്നമായ കിഴങ്ങുവിള പൈതൃകവും ഭക്ഷ്യ-പോഷക സുരക്ഷയിലും കാർഷിക സമ്പദ്വ്യവസ്ഥയിലും ഈ വിളകൾക്കുള്ള വർധിച്ചുവരുന്ന പ്രാധാന്യവും ഉയർത്തിക്കാട്ടുന്നതിനായി സംസ്ഥാന കിഴങ്ങുവിള ദിനാഘോഷം-2026 തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർ???ഗവിള ഗവേഷണ സ്ഥാപനത്തിൽ (ICAR-CTCRI) 2026 നവംബർ 24 ന് തൃക്കാർത്തിക ?ദിനത്തിൽ സംഘടിപ്പിക്കും. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ ടി. സിദ്ദിഖ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കർഷകർ, വിദ്യാർഥികൾ, സംരംഭകർ, ശാസ്ത്രജ്ഞർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെയും കർഷക ഉൽപ്പാദക സംഘടനകളുടെയും പ്രതിനിധികൾ, സ്ഥാപനത്തിലെ ജീവനക്കാർ തുടങ്ങി മുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുക്കും.
ICAR-CTCRI വികസിപ്പിച്ച സാങ്കേതികവിദ്യകളും കർഷകരുടെ നൂതനാശയങ്ങളും പരിചയപ്പെടുത്തുന്ന പ്രദർശനം, കർഷകർക്കുള്ള പരിശീലന പരിപാടികൾ, വയനാട് ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർക്കായി പഠന-പരിചയ സന്ദർശനങ്ങൾ, കിഴങ്ങുവിള കൃഷിക്കിറ്റുകളുടെ വിതരണം, ഗവേഷണ ഫാം സന്ദർശനം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. കേരളത്തിന്റെ കിഴങ്ങുവിള പൈതൃകത്തെ ശാസ്ത്രീയ നൂതനാശയങ്ങളുമായും കാർഷിക പരിവർത്തനത്തിന്റെ പുതിയ സാധ്യതകളുമായും ബന്ധിപ്പിക്കുകയാണ് ദിനാഘോഷത്തിന്റെ ലക്ഷ്യം.
കിഴങ്ങുവിള ദിനാചരണത്തിന് സവിശേഷമായ ചരിത്ര-സാംസ്കാരിക പ്രാധാന്യമുണ്ട്. വി. നാഗം അയ്യയുടെ 1906-ൽ പ്രസിദ്ധീകരിച്ച ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിന്റെ മൂന്നാം വാല്യത്തിൽ വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ കാച്ചിൽ പുഴുങ്ങി കഴിക്കുന്ന പരമ്പരാഗത ആചാരത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഈ പാരമ്പര്യവും കേരളത്തിന്റെ കാർഷിക-ഉപജീവന മേഖലകളിൽ കിഴങ്ങുവിളകൾക്കുള്ള പ്രാധാന്യവും പരിഗണിച്ച്, ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്സിന്റെ (ISRC) നിർദേശത്തെത്തുടർന്ന് 2012-ൽ വൃശ്ചിക മാസത്തിലെ കാർത്തിക നാൾ സംസ്ഥാന കിഴങ്ങുവിള ദിനമായി കേരള ?ഗവൺമെൻഫ് പ്രഖ്യാപിച്ചു. ISRC-യുടെ ആസ്ഥാനം ICAR-CTCRIയിലാണ്.
കേരളത്തിന്റെ പരമ്പരാഗത കിഴങ്ങുവിള കൃഷിയെ ശാസ്ത്രീയ ഗവേഷണത്തിന്റെയും നൂതന സാങ്കേതികവിദ്യകളുടെയും പിന്തുണയോടെ ശക്തിപ്പെടുത്തുന്നതിനും ഭക്ഷ്യ-പോഷക സുരക്ഷയിലും കർഷകരുടെ ഉപജീവനത്തിലും ഈ വിളകളുടെ സംഭാവന വർധിപ്പിക്കുന്നതിനും ദിനാഘോഷം ലക്ഷ്യമിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.