- Trending Now:
പത്തനംതിട്ട: പത്തനംതിട്ടയിലേക്ക് പ്രവർത്തനം വിപുലീകരിച്ച് ഇഞ്ചിയോൺ കിയ. പത്തനംതിട്ടയിൽ സജ്ജീകരിച്ചിരിക്കുന്ന ഇഞ്ചിയോൺ കിയയുടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം എം.എൽ.എ അബിൻ വർക്കി നിർവഹിച്ചു. ചടങ്ങിൽ പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, ഇഞ്ചിയോൺ കിയ സെയിൽസ് വൈസ് പ്രസിഡന്റ് പ്രേംജിത്ത് സോമൻ, സെയിൽസ് ഡിജിഎം രാജേഷ് എന്നിവരും പങ്കെടുത്തു.
ഷോറൂമിൽ കിയയുടെ ഏറ്റവും പുതിയ മോഡലുകൾ നേരിട്ട് പരിചയപ്പെടുന്നതിനും ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ടയിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് മികച്ച വാഹനവിൽപ്പന, വിൽപ്പനാനന്തര സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്.
കുടുംബങ്ങളുടെ ആവശ്യങ്ങൾക്കും യാത്രാ സൗകര്യങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന വാഹനങ്ങളാണ് കിയ അവതരിപ്പിക്കുന്നത്. നൂതന സാങ്കേതികവിദ്യയും സുരക്ഷാ സവിശേഷതകളും ഒത്തുചേരുന്ന കിയയുടെ വിവിധ മോഡലുകൾക്ക് വാഹനപ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യതയുണ്ട്. പത്തനംതിട്ടയിലും കിയയുടെ സാന്നിധ്യം വിപുലീകരിക്കുന്നതിലൂടെ കൂടുതൽ ആളുകളിലേക്ക് ഈ വാഹനങ്ങൾ എത്തിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു,' ഉദ്ഘാടന പ്രസംഗത്തിനിടെ എം.എൽ.എ അബിൻ വർക്കി പറഞ്ഞു.
ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസവും പിന്തുണയുമാണ് ഇഞ്ചിയോൺ കിയയുടെ വളർച്ചയുടെ കരുത്ത്. മികച്ച വാഹനങ്ങളും വിശ്വസനീയമായ സേവനവും ഉറപ്പാക്കി ഈ വിശ്വാസം നിലനിർത്തുന്നതിനാണ് ഞങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത്. പത്തനംതിട്ടയിലെ ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ ഷോറൂം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' ഇഞ്ചിയോൺ കിയ സെയിൽസ് ഡിജിഎം രാജേഷ് പറഞ്ഞു.
പുതിയ ഷോറൂമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും വാഹനങ്ങൾ നേരിട്ട് കണ്ടറിയുന്നതിനും ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യുന്നതിനുമായി ഉപഭോക്താക്കൾക്ക് ഇഞ്ചിയോൺ കിയ പത്തനംതിട്ടയുമായി ബന്ധപ്പെടാം.
ഫോൺ നമ്പർ: 8111879111.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.