- Trending Now:
തിരുവനന്തപുരം: ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ ഭാഗമായി നവംബർ 25, 26 തീയതികളിൽ മിൽമയുടെ തിരുവനന്തപുരം ഡെയറി സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് സന്ദർശന സമയം.
ഇന്ത്യയിലെ ധവള വിപ്ലവത്തിൻറെ പിതാവായ ഡോ. വർഗീസ് കുര്യൻറെ ജന്മദിനമായ നവംബർ 26 നാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.
പൊതുജനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് കാണാനുള്ള അവസരം ലഭിക്കും. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻറെ (ടിആർസിഎംപിയു) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പാൽ ഡെയറിയിൽ പാസ്ചറൈസ് ചെയ്ത് രോഗാണു വിമുക്തമാക്കി ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാനാകും. കൂടാതെ മിൽമയുടെ മറ്റ് ഉത്പന്നങ്ങളായ നെയ്യ്,ഐസ്ക്രീം ,വെണ്ണ ,തൈര് ,സംഭാരം തുടങ്ങിയവ നിർമ്മിക്കുന്നത് കാണാനുള്ള അവസരവുമുണ്ട്.
ഉപഭോക്താവിൻറെ വിശ്വാസ്യത ഊട്ടി ഉറപ്പിക്കുന്നതിനായി സംസ്കരണ വിപണന മേഖലകളിൽ മിൽമ ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണ പ്രക്രിയകൾ നേരിൽ കണ്ട് മനസ്സിലാക്കുന്നതിനുള്ള സുവർണാവസരമാണിത്.
പ്രത്യേക സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്ന മിൽമ ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ സന്ദർശകർക്ക് വാങ്ങാനുള്ള അവസരവും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.