- Trending Now:
മുംബൈ: ബാങ്കിംഗ് മേഖലയിലെ സാങ്കേതിക മികവിനുള്ള ആഗോള അംഗീകാരമായ കേപ്പബിലിറ്റി മെച്യൂരിറ്റി മോഡൽ ഇന്റഗ്രേഷൻ (സിഎംഎംഐ) ലെവൽ 5 നേട്ടവുമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. സിഎംഎംഐ ഡെവലപ്മെന്റ്, സിഎംഎംഐ സർവീസസ് എന്നീ രണ്ട് വിഭാഗങ്ങളിലും ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ പൊതുമേഖലാ ബാങ്കും, ആദ്യ ബാങ്കുമായി യൂണിയൻ ബാങ്ക് മാറി. സിഎംഎംഐ ചട്ടക്കൂടിലെ ഏറ്റവും ഉയർന്ന നിലവാരമാണ് ലെവൽ 5.
ലെവൽ 3-ൽ നിന്ന് ലെവൽ 5-ലേക്കുള്ള മുന്നേറ്റം സാങ്കേതിക ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനും സോഫ്റ്റ്വെയർ വികസനത്തിന്റെയും സേവന വിതരണത്തിന്റെയും നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ബാങ്കിന്റെ പ്രവർത്തനങ്ങളുടെ ഫലമാണ്. കെപിഎംജിയായിരുന്നു കൺസൾട്ടിംഗ് പങ്കാളി.
സുരക്ഷിതവും കാര്യക്ഷമവും ഉപഭോക്തൃകേന്ദ്രീകൃതവുമായ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഈ അംഗീകാരം സഹായിക്കുമെന്ന് ബാങ്ക് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.