- Trending Now:
ന്യൂഡൽഹി: 50 മെഗാപിക്സൽ സോണി ലിറ്റിയ 710 ക്യാമറ, 6.8 ഇഞ്ച് 1.5കെ 144 ഹേർട്സ് അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 പ്രോസസർ, 7000 എംഎഎച്ച് ബാറ്ററി എന്നിവയുമായി മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണായ എഡ്ജ് 70 നിയോ വിപണിയിലെത്തി. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ അടിസ്ഥാന വില 40,999 രൂപയാണ്. ലോഞ്ച് ഓഫറുകളും ബാങ്ക് ആനുകൂല്യങ്ങളും ഉൾപ്പെടെ 34,999 രൂപയ്ക്ക് ലഭിക്കും.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്), 4കെ വീഡിയോ റെക്കോർഡിംഗ്, 10എക്സ് സൂപ്പർ സൂം, പാന്റോൺ വാലിഡേറ്റഡ് നിറങ്ങൾ എന്നിവയാണ് പ്രധാന ക്യാമറയുടെ സവിശേഷതകൾ. 2 എംപി മാക്രോ ക്യാമറയും 32 എംപി സെൽഫി ക്യാമറയുമുണ്ട്. ഗൂഗിൾ ഫോട്ടോസിലെ മാജിക് ഇറേസർ, ഫോട്ടോ അൺബ്ലർ തുടങ്ങിയ എഐ അധിഷ്ഠിത എഡിറ്റിംഗ് സൗകര്യങ്ങളും ലഭ്യമാണ്.
144 ഹേർട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ10+, 5200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള ഡിസ്പ്ലേ മികച്ച ദൃശ്യാനുഭവം നൽകുമെന്ന് കമ്പനി അറിയിച്ചു. 45 വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, വയേർഡ് റിവേഴ്സ് ചാർജിംഗ്, ബൈപാസ് ചാർജിംഗ് എന്നിവയും 7000 എംഎഎച്ച് ബാറ്ററിയിലുണ്ട്. ഗൂഗിൾ ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ എഐ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്വാഡ് കേർവ്ഡ് ഡിസൈനിലുള്ള ഫോണിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം, ഐപി64 വാട്ടർ റെസിസ്റ്റൻസ്, എംഐഎൽ-എസ്ടിഡി-810എച്ച് നിലവാരത്തിലുള്ള ഈടുനിൽപ്പ് എന്നിവയുണ്ട്. ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയുള്ള ഹലോ യുഎക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം. മൂന്ന് പ്രധാന ആൻഡ്രോയ്ഡ് അപ്ഗ്രേഡുകളും 2031 വരെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ട്, മോട്ടോറോള വെബ്സൈറ്റ്, പ്രമുഖ റീട്ടെയ്ൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ വിൽപ്പന ആരംഭിക്കും. മൗണ്ടൻ വ്യൂ, ഗ്രേ ലൈലാക്, മിൽക്കി ബ്ലൂ, സേജ് എന്നീ നാല് നിറങ്ങളിൽ ലഭിക്കും. ആദ്യ പത്ത് ദിവസത്തേക്ക് 3,000 രൂപയുടെ പ്രത്യേക വിലക്കിഴിവിനൊപ്പം ബാങ്ക് കാർഡുകൾക്ക് 3,000 രൂപയുടെ അധിക ഡിസ്കൗണ്ടും ഒമ്പത് മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.