Sections

ഡിഎക്സ്ഒമാർക്ക് റാങ്കിങ്ങിൽ ലോകത്തെ മികച്ച സ്മാർട്ട്ഫോൺ ക്യാമറയായി മോട്ടോറോള സിഗ്നേച്ചർ 27

Wednesday, Nov 11, 2026
Reported By Admin
Motorola Signature Scores 173 in DXOMARK Camera Test

ന്യൂഡൽഹി: 2026-ൽ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളിൽ മികച്ച ക്യാമറ സംവിധാനത്തിനുള്ള ഡിഎക്സ്ഒമാർക്ക് (DXOMARK) അംഗീകാരം മോട്ടോറോള സിഗ്നേച്ചർ 27-ന്. 173 പോയിന്റ് നേടിയ ഫോൺ ഡിഎക്സ്ഒമാർക്കിന്റെ ഗോൾഡ് ലേബൽ ക്യാമറ അംഗീകാരവും സ്വന്തമാക്കി. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മേഖലകളിലെ മികവാണ് നേട്ടത്തിന് അർഹമാക്കിയത്.

50 മെഗാപിക്സൽ സോണി ലിറ്റിയ എൽ910 പ്രധാന ക്യാമറ, 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 50 മെഗാപിക്സൽ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. 100x സൂപ്പർ സൂം, ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ്ങ്, കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താനുള്ള സാങ്കേതികവിദ്യ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഫോൺ ഉടൻ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.