Sections

22 കാരറ്റ് സ്വർണ നാണയവുമായി പുതിയ 'സൊണാറ്റ ഗോൾഡ്' വാച്ചുകൾ

Thursday, Nov 05, 2026
Reported By Admin
Sonata Launches New Gold Watch Collection for Diwali

കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ വാച്ച് ബ്രാൻഡായ സൊണാറ്റ, തങ്ങളുടെ ഏറ്റവും പുതിയ 'സൊണാറ്റ ഗോൾഡ്' വാച്ച് ശേഖരം വിപണിയിലിറക്കി. ഡയലിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന 22 കാരറ്റ് സ്വർണ നാണയമാണ് ഈ വാച്ചുകളുടെ പ്രധാന സവിശേഷത. 8,695 രൂപ മുതൽ വില ആരംഭിക്കുന്ന വാച്ചുകൾ നീല, പച്ച എന്നീ രണ്ട് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്.

വാച്ചിൻറെ താഴെ മധ്യഭാഗത്തായി നൽകിയിരിക്കുന്ന സ്വർണ നാണയത്തിന് പുറമെ, സ്വർണ നിറത്തിലുള്ള ബെസൽ, മനോഹരമായ ഡയൽ പാറ്റേൺ, പുതുക്കിയ മിനിറ്റ് റിംഗ്, കൂടുതൽ വ്യക്തതയാർന്ന സൂചികൾ എന്നിവ വാച്ചുകൾക്ക് മികച്ച പ്രീമിയം ലുക്ക് നൽകുന്നു. ഉത്സവ സീസണുകൾക്ക് അപ്പുറം ദൈനംദിന ഉപയോഗത്തിനും അനുയോജ്യമായ രീതിയിൽ, പരമ്പരാഗത മൂല്യങ്ങളും ആധുനിക ഡിസൈനും സമന്വയിപ്പിച്ചാണ് ഈ വാച്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉത്സവ വേളകളോട് ചേർന്നുനിൽക്കുന്ന സൊണാറ്റയുടെ ഫ്ലാഗ്ഷിപ്പ് ഉൽപ്പന്നമാണ് സൊണാറ്റ ഗോൾഡ് വാച്ചുകളെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിൻറെ സൊണാറ്റ ബ്രാൻഡ് ഹെഡ് പുലക് നരേൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് മൂല്യവത്തായതും പരമ്പരാഗതവുമായ ഒരു ഉൽപ്പന്നം സ്വന്തമാക്കാനുള്ള മികച്ച അവസരമാണിത്. പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിച്ച്, രൂപകല്പനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് പുറത്തിറക്കിയിട്ടുള്ള ഈ പുതിയ ശേഖരം ഉപഭോക്താക്കൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ടൈറ്റൻ വേൾഡ് സ്റ്റോറുകൾ, അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകൾ, പ്രമുഖ ഓൺലൈൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവ വഴി പുതിയ സൊണാറ്റ ഗോൾഡ് സീരീസ് വാച്ചുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.