- Trending Now:
ന്യൂഡൽഹി: വിജിലൻസ് അവബോധ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) സൈക്ലത്തോൺ 2026 സംഘടിപ്പിച്ചു. നവംബർ ഒന്നിന് ന്യൂഡൽഹിയിലെ ദ്വാരകയിലുള്ള ബാങ്കിന്റെ കോർപറേറ്റ് ഓഫീസിൽ നടന്ന പരിപാടി എംഡിയും സിഇഒയുമായ അശോക് ചന്ദ്ര, ചീഫ് വിജിലൻസ് ഓഫീസർ രാഘവേന്ദ്ര കുമാർ എന്നിവർ ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ഒക്ടോബർ 26 മുതൽ നവംബർ ഒന്ന് വരെ നടന്ന വിജിലൻസ് വാരാചരണത്തിന്റെ ഈ വർഷത്തെ പ്രമേയം 'സമൃദ്ധിക്കായി സത്യനിഷ്ഠ' (Probity for Prosperity) എന്നതായിരുന്നു. ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഡി. സുരേന്ദ്രന്റെ നേതൃത്വത്തിൽ ജീവനക്കാരും സൈക്ലിങ് പ്രേമികളും പരിപാടിയിൽ പങ്കെടുത്തു.
വിജിലൻസ് എന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമല്ലെന്നും ദൈനംദിന പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും പ്രതിഫലിക്കേണ്ട സ്ഥാപനമൂല്യമാണെന്നും അശോക് ചന്ദ്ര പറഞ്ഞു. സുതാര്യത, ധാർമികത, ഉത്തരവാദിത്തബോധം എന്നിവ ശക്തിപ്പെടുത്തുന്നതിനും അഴിമതിരഹിതമായ പ്രവർത്തനസംസ്‌കാരം വളർത്തുന്നതിനുമുള്ള പ്രതിബദ്ധതയാണ് സൈക്ലത്തോൺ മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിജിലൻസ് വാരാചരണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി വിവിധ ബോധവത്കരണ പരിപാടികളും ബാങ്ക് സംഘടിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.